Follow the News Bengaluru channel on WhatsApp

ബെംഗളൂരു-മൈസൂരു അതിവേഗ പാതയിലെ ടോൾ നിരക്ക് ഇന്ന് മുതൽ വർധിക്കും

ബെംഗളൂരു: ബെംഗളൂരു–മൈസൂരു അതിവേഗ പാതയിലെ (എൻഎച്ച് –275) ടോൾ നിരക്ക് ഇന്ന് മുതൽ വർധിക്കും. പ്രതിദിന നിരക്ക് 30 രൂപ മുതൽ പ്രതിമാസ പാസിന് 6755 രൂപ വരെയാണ് ഉയർന്നത്. കാറുകൾ അടക്കമുള്ള ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 165 ഉം, ഇരുവശങ്ങളിലേക്ക് 250 രൂപയുമായാണ് ടോൾ വർധന. നിലവിൽ ഇത് 135, 205 രൂപയാണ്. പ്രതിമാസ പാസ് 4525 രൂപയിൽനിന്ന് 5575 ആയി ഉയരും.

കഴിഞ്ഞ മാസം 14ന് ആണ് ബെംഗളൂരു മുതൽ മാണ്ഡ്യ നിദഘട്ട വരെയുള്ള 55.63 കി.മീ ദൂരത്തെ ടോൾ പിരിവ് ആരംഭിച്ചത്. മൂന്നാഴ്ചക്കുള്ളിലാണ് പുതിയ നിരക്ക് എൻഎച്ച്എഐ പ്രഖ്യാപിച്ചത്. ദേശീയപാതകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് നിലവിൽ ഇവിടെ ഈടാക്കുന്നത്. ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് പോകുന്നവർക്ക് ബിഡദിയിലും മറുദിശയിൽ സഞ്ചരിക്കുന്നവർ രാമനഗര ശേഷഗിരിഹള്ളിയിലുമാണ് ടോൾ നൽകേണ്ടത്.

ടോളിന് ആനുപാതികമായി കേരള, കർണാടക ആർടിസികളിൽ ടിക്കറ്റ് നിരക്ക് ഉയരും. ടോൾ പിരിവ് ആരംഭിച്ചതിന് പിന്നാലെ കർണാടക ആർടിസി മൈസൂരു വഴിയുള്ള ബസുകളുടെ ടിക്കറ്റ് നിരക്ക് 15 –20 രൂപ വരെയാണ് ഉയർത്തിയത്. ഇതു വഴിയുള്ള കേരള ആർടിസി ബസുകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിന് അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസുകൾക്ക് (2 ആക്സിൽ) ഒരു വശത്തേയ്ക്ക് 565, ഇരുവശങ്ങളിലേക്ക് 850, പ്രതിമാസ പാസ് 18860 രൂപയാകും.

118 കിമീ ദൂരം വരുന്ന രണ്ടാംഘട്ടമായ നിദഘട്ട–മൈസൂരു 61 കിലോമീറ്റർ പാതയിൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ല. വൈകാതെ ഈ റീച്ചിലെയും ടോൾ ആരംഭിക്കുന്നതോടെ യാത്രാചെലവ് ഇനിയും കൂടുമെന്നാണ് പ്രതീക്ഷ.

സർവീസ് റോഡുകൾ ഉൾപ്പെടെ നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് ആരംഭിച്ചതിനെതിരെ കർഷക സംഘടനകളുടെയും കോൺഗ്രസും ജെഡിഎസും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധം തുടരുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.