Follow the News Bengaluru channel on WhatsApp

വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഓഫറുമായി വണ്ടർലാ

ബെംഗളൂരു: വിദ്യാർഥികൾക്ക് വമ്പിച്ച ഓഫറുമായി പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ ഹോളിഡേയ്സ്.

ഇത്തവണ വിദ്യാർഥികൾക്ക് മാത്രമായി ഹാൾടിക്കറ്റ് ഓഫറാണ് വണ്ടർലാ ഒരുക്കിയിരിക്കുന്നത്.

10,11,12 ക്ലാസുകളിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കാണ് ഹാൾടിക്കറ്റ് ഓഫറിലൂടെ ഇളവുകൾ ലഭിക്കുക. പ്രവേശന നിരക്കിൽ വമ്പിച്ച കിഴിവാണ് വിദ്യാർഥികളെ കാത്തിരിക്കുന്നതെന്ന് വണ്ടർലാ അധികാരികൾ അറിയിച്ചു. വിദ്യാർഥികൾ ഒറിജിനൽ പരീക്ഷ ഹാൾ ടിക്കറ്റുകൾ ഹാജരാക്കിയാൽ വണ്ടർലാ പാർക്കിലെ പ്രവേശന ടിക്കറ്റിന് 35 ശതമാനം വരെ കിഴിവ് നേടാൻ സാധിക്കും.

ഓൺലൈൻ ബുക്കിംഗുകളിലും, ഓഫ്‌ലൈൻ ബുക്കിംഗുകളിലും ഒരേപോലെ ഓഫർ ലഭിക്കുന്നതാണ്. അതേസമയം, ഐഡി കാർഡുമായി വരുന്ന 22 വയസിൽ താഴെയുള്ള കോളേജ് വിദ്യാർഥികൾക്കും പ്രവേശന നിരക്കിൽ പ്രത്യേക ഇളവുകൾ നൽകുന്നുണ്ട്. വണ്ടർലായുടെ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് പാർക്കുകളിലാണ് ഈ ഓഫർ ലഭിക്കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.