ആര്‍എല്‍വിയുടെ ലാന്‍ഡിംഗ് പരീക്ഷണം വിജയം: വീണ്ടും അഭിമാന നേട്ടവുമായി ഐഎസ്‌ആര്‍ഒ

ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക ചുവടുവച്ച് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്‌ആര്‍ഒ. പുനരുപയോഗ വിക്ഷേപണ വാഹനത്തിന്‌റെ (RLV) സ്വയം നിയന്ത്രിത ലാന്‍ഡിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. സമുദ്ര നിരപ്പില്‍ നിന്ന് നാലര കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്കിട്ട പേടകം സ്വയം ദിശാ നിയന്ത്രണം നടത്തി ഒരു വിമാനത്തെ പോലെ റണ്‍വേയില്‍ ഇറങ്ങുന്നതായിരുന്നു ഇന്നത്തെ പരീക്ഷണം.
ISRO, DRDO, IAF Jointly Conducted RLV Test@isro @DRDO_India and @IAF_MCC conducted the Reusable Launch Vehicle Autonomous Landing Mission (RLV LEX) successfully from Aeronautical Test Range, Chitradurga, Karnataka this morning.
Date : April 2, 2023 pic.twitter.com/HWfMHqIvLJ
— Indian Aerospace Defence News (IADN) (@NewsIADN) April 2, 2023
വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററാണ് പേടകത്തെ പൊക്കിയെടുക്കാന്‍ ഉപയോഗിച്ചത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒ എയര്‍സ്ട്രിപ്പില്‍ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7.40ഓടെ പരീക്ഷണം പൂര്‍ത്തിയായി. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം എന്ന ലക്ഷ്യത്തിലേക്ക് ഈ വിജയത്തോടെ ഐഎസ്‌ആര്‍ഒ ഒരു പടി കൂടി അടുത്തു. പേടകത്തെ ബഹിരാകാശത്തേക്ക് അയച്ച് തിരികെ ഭൂമിയിലിറക്കുന്നതായിരിക്കും ആര്‍എല്‍വി വികസനത്തിലെ അടുത്ത ഘട്ടം.തിരുവനന്തപുരം വിഎസ്‌എസ്‍സിയിലെ പ്രത്യേക സംഘമാണ് ആര്‍എല്‍വിയുടെ പിന്നില്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.