പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം: വീഡിയോ

ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. മെക്സിക്കോ സിറ്റിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. തീ പിടിത്തത്തിനെ തുടര്‍ന്ന് ബലൂണില്‍ പറക്കുകയായിരുന്ന യാത്രക്കാര്‍ താഴേക്കു ചാടിയെന്ന് അധികൃതര്‍ അറിയിച്ചു. 50 വയസും 39 വയസും പ്രായമുളള സ്ത്രികളാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കു പൊള്ളലേറ്റു.
Mexico 🇲🇽
! Breaking news!🚨🚨
Saturday, April 01, 2023, in the morning hours.
a hot air balloon catches fire and collapses in Teotihuacan, 2 people are reportedly dead.
The events occurred this morning in the vicinity of the Pyramid of the Sun and the area was cordoned off. pic.twitter.com/DlzJdv2oHH
— Lenar (@Lerpc75) April 1, 2023
ആകാശത്തേക്ക് പറന്നുപൊങ്ങിയ ബലൂണില്‍ തീപിടിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2016ല്‍ അമേരിക്കയിലെ ടെക്സാസിലും ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ച് സമാനമായ രീതിയില്‍ അപകടമുണ്ടായിരുന്നു. 16പേരാണ് അന്ന് മരിച്ചത്. ടെക്സാസില്‍ രജിസ്ട്രേഷന്‍ നടത്താതെയാണ് ഹോട്ട് എയര്‍ ബലൂണുകള്‍ പറത്തിയിരുന്നതെന്ന് അന്ന് കണ്ടെത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.