നിയമസഭ തിരഞ്ഞെടുപ്പ്; ആരോപണവിധേയരായ സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കി സ്ഥാനാർഥി പട്ടിക പുറത്തിറക്കാനൊരുങ്ങി ബിജെപി

ബെംഗളൂരു: കർണാടകയിൽ 30 ശതമാനത്തോളം ആരോപണവിധേയരായ സിറ്റിങ് എംഎൽഎമാരെ ഇത്തവണത്തെ സ്ഥാനാർഥി പട്ടികയിൽ നിന്നും ബിജെപി ഒഴിവാക്കുമെന്ന് സൂചന. അഴിമതിയാരോപണങ്ങൾ നേരിടുന്ന എംഎൽഎമാർക്ക് സീറ്റു നൽകുന്നത് തിരിച്ചടിയാകുമെന്ന് പാർട്ടി നടത്തിയ സർവേകളിൽ വ്യക്തമായിരുന്നു. ഇതനുസരിച്ചാണ് സിറ്റിങ് എംഎൽഎമാരെ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബിജെപി പാർലമെന്ററി ബോർഡ് യോഗം നാളെ ചേർന്നേക്കും. നിലവിൽ കോൺഗ്രസ് 124 സ്ഥാനാർഥികളെയും ജെഡി(എസ്) 93 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസും ദളും വിട്ടു വന്നു മന്ത്രിമാരായവരിൽ ചിലർക്ക് ഇത്തവണ സീറ്റു കിട്ടാനിടയില്ല. പുതുമുഖങ്ങളെ പരീക്ഷിക്കുന്നതോടൊപ്പം പ്രചാരണത്തിന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളെ കർണാടകയിലെത്തിക്കും. ഈ നേതാക്കൾ അവർക്ക് അനുവദിച്ചിട്ടുള്ള മണ്ഡലങ്ങളിൽ താമസിച്ച് പ്രചാരണം ഏകോപിപ്പിക്കും.
കഴിഞ്ഞ ദിവസം സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെയും കർണാടക തിരഞ്ഞെടുപ്പ് ചുമതലയുള്ള മന്ത്രി ധർമേന്ദ്ര പ്രധാന്റെയും നേതൃത്വത്തിൽ നടന്ന യോഗം ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിരുന്നു.
224 മണ്ഡലങ്ങളിൽ പാർട്ടിക്കു ശക്തിയുള്ള 115 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു നീക്കം. അതേസമയം കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്നതു സംബന്ധിച്ച് ഇതുവരെ ഒരു പാർട്ടിയും വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
