അടിവസ്ത്രവും മിനിസ്കേർട്ടും മാത്രം ധരിച്ച് യുവതി മെട്രോയിൽ; ദൃശ്യങ്ങൾ വൈറലായതോടെ വിമർശനം

മെട്രോ ട്രെയിനിൽ അടിവസ്ത്രവും മിനിസ്കേർട്ടും മാത്രം ധരിച്ച് യാത്ര ചെയ്യാനെത്തിയ യുവതിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ദിവസം ഡൽഹി മെട്രോയിലാണ് സംഭവം നടന്നത്. അടി വസ്ത്രവും മിനിസ്കേർട്ടും മാത്രം ധരിച്ച യുവതി മടിയിൽ ബാഗുമായി മെട്രോ ട്രെയിനിൽ ഇരിക്കുന്നതും അൽപസമയത്തിനുശേഷം ഇവർ സീറ്റില്‍ നിന്നും എഴുന്നേറ്റു പോവുന്നതുമാണ് ഒമ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയിൽ ഉള്ളത്. സഹയാത്രികരില്‍ ആരോ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെ യുവതിയുടെ വസ്ത്രധാരണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയര്‍ന്നത്.
ഇത് ‘ഉർഫി ജാവേദ് അല്ല’ എന്ന ക്യാപ്ഷനോടെ കൗൺസിൽ ഓഫ് മെൻ അഫേഴ്സ് ആണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ വസ്ത്രധാരണ രീതികൊണ്ടും പുത്തൻ പരീക്ഷണങ്ങൾ കൊണ്ടും ഫാഷൻ ലോകത്തെ തന്നെ നടുക്കിയ നടി ഉർഫി ജാവേദിനെ പോലും അമ്പരപ്പിക്കുന്നതാണ് ഡൽഹി മെട്രോയിൽ യാത്ര ചെയ്ത യുവതിയുടെ വസ്ത്ര ധാരണം. ഡൽഹി മെട്രോ പെൺകുട്ടി’ എന്ന പേരിലാണ് വിഡിയോ വൈറലായിട്ടുള്ളത്. എന്നാൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുതെന്നും വിഡിയോ പകർത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതേസമയം സംഭവം തങ്ങളുടെ ശ്രദ്ധയിപ്പെട്ടിട്ടില്ലെന്നാണ് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അധികൃതർ പറഞ്ഞിരിക്കുന്നത്. ‘ഈ യുവതി ഡൽഹി മെട്രോയിൽ തന്നെയാണോ യാത്ര ചെയ്തതെന്നു പരിശോധിച്ചിട്ടില്ല. പ്രതിദിനം 60 ലക്ഷത്തിലധികം യാത്രക്കാർ യാത്ര ചെയ്യുന്നു, ഒരാളെ മാത്രം ട്രാക്കുചെയ്യാൻ കഴിയില്ല’ കോർപറേറ്റ് കമ്യൂണിക്കേഷൻസിന്റെ പ്രിൻസിപ്പൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അനൂജ് ദയാൽ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
No she is not @uorfi_pic.twitter.com/PPrQYzgiU2
— NCMIndia Council For Men Affairs (@NCMIndiaa) March 31, 2023
Public nudity in Delhi metro. Why no action on her. Why nobody is talking about this is tv. Why no feminists have given complaint abt this for hurting women's sentiment? Our children r affected by this nudity. PLS RAISE VOICE AGAINST PUBLIC NUDITY. #feminismiscancer #biasedlaw pic.twitter.com/Mvm9MhtbOf
— Southern Films Magazine (@southernfilmmag) March 31, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.