നാഥുല ചുരത്തിൽ മഞ്ഞിടിച്ചില്‍; ഏഴു മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ഗാങ്‌ടോക്ക്: സിക്കിമിലെ നാഥുലാ ചുരത്തില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് വന്‍ ദുരന്തം. ഏഴു പേര്‍ മരിച്ചു. നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയായിരുന്നു അപകടം. 22 പേരെ ഇതുവരെ രക്ഷപെടുത്താനായിട്ടുണ്ട്. ഇരുപതിലേറെ പേരെ ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) രക്ഷിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് ഏകദേശം 350 വിനോദസഞ്ചാരികളും 80 വാഹനങ്ങളും കുടുങ്ങിയിരുന്നു. റോഡിലെ മഞ്ഞ് നീക്കം ചെയ്ത് വാഹനങ്ങൾ കടത്തിവിട്ടു.
രക്ഷിച്ചവരെ ഗ്യാങ്‌ടോക്കിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിക്കിം പോലീസിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ചൈനയുമായി അതിർത്തി പങ്കിടുന്ന നാഥുല ചുരം ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. മഞ്ഞുപൊഴിയുന്ന ഈ മനോഹര സ്ഥലം കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും എത്തുന്നത്.
Six dead & many injured after #avalanche hit at 15 mile along the Jawaharlal Nehru (JN) road that connects #Gangtok with #Nathula Pass in #Sikkim.#Tsomgo pic.twitter.com/dEdWZ69aiz
— Arvind Chauhan (@Arv_Ind_Chauhan) April 4, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.