75 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ആദ്യമായി ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു; പേരിടാൻ അവസരം

75 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ പിറന്ന ചീറ്റക്കുഞ്ഞുങ്ങൾക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം.
ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ ആണ് നമീബിയൻ ചീറ്റ സിയ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഈ ചീറ്റക്കുട്ടികൾക്ക് പേരിടാൻ മത്സരം നടത്താനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
പേരിടൽ മത്സരത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ച് കേന്ദ്ര സർക്കാരും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ട്വീറ്റ് ചെയ്തു. ആവേശകരമായ വാർത്തയെന്ന് പറഞ്ഞാണ് കേന്ദ്രത്തിന്റെ മൈ ഗവൺമെന്റ് ഇന്ത്യ എന്ന ട്വിറ്റർ പേജിൽ നിന്നും മത്സരവിവരം പങ്കുവച്ചുള്ള ട്വീറ്റ്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് പേരിടൽ മത്സരം നടക്കുന്നത്. ഇതിന്റെ ലിങ്ക് ട്വീറ്റുകളിൽ പങ്കുവച്ചിട്ടുണ്ട്.
പ്രൊജക്ട് ചീറ്റയുടെ ഭാഗമായി ഇന്ത്യയിലെത്തിച്ച നമീബിയൻ ചീറ്റകളിൽ ഒന്നായ സിയ കഴിഞ്ഞമാസം 29നാണ് നാല് കുഞ്ഞുങ്ങളെ പ്രസവിച്ചത്. നമീബിയയിൽ നിന്ന് എട്ട്, ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 എന്നിങ്ങനെ മൊത്തം 20 ചീറ്റകളെയാണ് ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്നത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നതായി അധികൃതർ അറിയിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.