നാഷണൽ കോമൺ മൊബിലിറ്റി കാർഡ് വിതരണം ആരംഭിച്ച് ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോയിലും ബിഎംടിസിയിലും ഒറ്റ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സഹായിക്കുന്ന നാഷണൽ കോമൺ മൊബിലിറ്റി കാർഡ് വിതരണം ആരംഭിച്ച് ബിഎംആർസിഎൽ. ഇക്കഴിഞ്ഞ മാർച്ച് 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കാർഡിന്റെ വിതരണമാണ് മെട്രോ സ്റ്റേഷനുകളിൽ ആരംഭിച്ചത്.
ആർബിഎൽ ബാങ്കുമായി സഹകരിച്ച് ബിഎംആർസിഎൽ പുറത്തിറക്കിയ കാർഡിന് 50 രൂപയാണ് വില. എന്നാൽ നിലവിലുള്ള സ്മാർട്ട് കാർഡ് ഉള്ളവർക്ക് സൗജന്യമായി കോമൺ മൊബിലിറ്റി കാർഡ് സ്വന്തമാക്കാം. വൈറ്റ്ഫീൽഡ്– കെആർ പുരം മെട്രോ പാതയിൽ മാർച്ച് 25 മുതൽ സർവീസ് തുടങ്ങിയ സാഹചര്യത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ടിക്കറ്റ് എടുക്കാനുള്ള നീണ്ട ക്യു ഒഴിവാക്കാൻ മൊബിലിറ്റി കാർഡുകൾ സഹായിക്കും.
കൂടാതെ യാത്രകൾക്ക് ചില്ലറ കണ്ടെത്താനുള്ള ബുദ്ധിമുട്ടിനും പരിഹാരമാകും. അതേസമയം കോമൺ മൊബിലിറ്റി കാർഡ് പുറത്തിറങ്ങിയെങ്കിലും ബിഎംടിസി ബസുകളിൽ ഇത് ഉപയോഗിക്കുന്നതിന് ഇനിയും സമയമെടുക്കും. ഇതിനായുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ബിഎംടിസി ഡയറക്ടർ എ.വി സൂര്യ സെൻ പറഞ്ഞു.
രാജ്യത്തെ മറ്റു മെട്രോ ട്രെയിനുകളിലും ഈ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളായി ഇവ ഉപയോഗിക്കാം. മാളുകളിൽ ഉൾപ്പെടെ ഷോപ്പിങ് നടത്താനും സാധിക്കും. ഇന്ധനം നിറയ്ക്കാനും ടോൾ, പാർക്കിങ് ഫീ എന്നിവ നൽകാനുമാകും. ആകർഷകമായ വിലക്കിഴിവ് ഉൾപ്പെടെ ഇരുന്നൂറിലധികം ഓഫറുകൾ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കു ലഭിക്കുമെന്നു ബാങ്ക് അധികൃതർ അറിയിച്ചു.
സബേർബൻ റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇതിൽ യാത്രചെയ്യാനും പ്രസ്തുത കാർഡ് ഉപയോഗിക്കാം. കാർഡ് ഉപയോഗിച്ച് ഓട്ടോ, ടാക്സി യാത്ര നടത്താവുന്ന സംവിധാനങ്ങളും നിലവിൽ വരുമെന്നാണ് പ്രതീക്ഷ.
ബാങ്ക് ശാഖകളിലും മെട്രോ സ്റ്റേഷൻ കസ്റ്റമർ കെയർ കൗണ്ടറുകളിലും കാർഡുകൾ ലഭിക്കും. ഇതിനായി വ്യക്തി വിവരങ്ങൾ ഉൾപ്പെടുന്ന അപേക്ഷ പൂരിപ്പിച്ചു നൽകണം. https://nammametro.ongo.co.in സൈറ്റിലും നമ്മ ഓൺഗോ ആപ്പിലൂടെയും ഓൺലൈനായും കാർഡുകൾ വാങ്ങാം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.