Follow the News Bengaluru channel on WhatsApp

നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ് ജയിച്ചാൽ താൻ മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ തമ്മിലടി വീണ്ടും രൂക്ഷം. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ താൻ മുഖ്യമന്ത്രിയാകുമെന്ന് പരസ്യ പ്രസ്താവന നടത്തിയിരിക്കുകയാണ് നിലവിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ.

പാർട്ടി നേതാക്കൾ സിദ്ധരാമയ്യ, ശിവകുമാർ പക്ഷങ്ങളായി ചേരിതിരിഞ്ഞുള്ള പോരാട്ടം തുടരുകയാണ്. എന്നാൽ ഒരു പടികൂടി കടന്നാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ പരസ്യ പ്രസ്താവനയുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്. താൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്നും ശിവകുമാറും അത് തന്നെയാണ് ലക്ഷ്യമിടുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

അവസാനമായിട്ടായിരിക്കും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അതുകൊണ്ട് പ്രായത്തിൽ മുതിർന്നയാളായ തന്നെയാകും മുഖ്യമന്ത്രിയാക്കുകയെന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം.

അതേസമയം സീറ്റ് മോഹികൾ നടത്തുന്ന സമരം കോൺഗ്രസിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. തങ്ങൾക്ക് സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടി ഓഫീസിന് മുന്നിൽ അണികൾക്കൊപ്പം കൂട്ട ആത്മഹത്യ ചെയ്യുമെന്നുവരെ ചില നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു. വൻ പ്രതിഷേധ സമരങ്ങളാണ് കർണാടക പിസിസി ഓഫീസിന് മുന്നിൽ പ്രവർത്തകർ നടത്തുന്നത്. മേയ് പത്തിനാണ് കർണാടകയിൽ തിരഞ്ഞെടുപ്പ്. മേയ് 13നാണ് ഫല പ്രഖ്യാപനം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.