വിവാഹം ചെയ്യാന്‍ കാനഡയില്‍ നിന്ന് ഇന്ത്യയിലെത്തി: യുവതിയെ കാമുകന്‍ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി

കാനഡയില്‍ നിന്ന് കാമുകനായി ഇന്ത്യയിലെത്തിയ യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചുമൂടി. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം. ഭിവാനിയിലുള്ള കൃഷിയിടത്തില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 23കാരിയായ നീലം ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ സുനിലിനെ അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച പ്രതി, തലക്ക് രണ്ടുതവണ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നെന്ന് പോലീസിന് മൊഴി നല്‍കി.
കാനഡയില്‍ ജോലിക്ക് പോയ നീലമിനെ സുനില്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി 2022 ജനുവരിയില്‍ തിരികെ വരുത്തുകയായിരുന്നു. എന്നാല്‍, തിരിച്ചുവന്ന അവളെ പിന്നീട് ബന്ധപ്പെടാനായിട്ടില്ലെന്ന് കുടുംബം പറഞ്ഞു. റോഷ്നിയുടെ പരാതിയില്‍ പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നാണ് ആരോപണം. തുടര്‍ന്ന് കുടുംബം ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിനെ സമീപിക്കുകയും തുടര്‍ന്ന് കേസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ ഏല്‍പിക്കുകയും ചെയ്തു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ സുനില്‍ പിടിയിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പത്തടി താഴ്ചയുള്ള കുഴിയെടുത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ശരീരാവശിഷ്ടങ്ങള്‍ തുടര്‍നടപടികള്‍ക്കായി സോനിപറ്റ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. സുനിലിനെതിരെ കൊലപാതകം, അനധികൃതമായി തോക്ക് കൈവശം വെക്കല്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.