നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് ഇനി മണ്ണെണ്ണ ഇല്ല; മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് 3 മാസത്തിലൊരിക്കല്‍

കേരളത്തിൽ മുന്‍ഗണന ഇതര വിഭാഗമായ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി മുതല്‍ മണ്ണെണ്ണ ലഭിക്കില്ല. ഇതോടെ ഈ മാസം മുതല്‍ 51.81 ലക്ഷം പേര്‍ക്ക് മണ്ണെണ്ണ കിട്ടില്ല. മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളായ 41.44 ലക്ഷം പേര്‍ക്ക് 3 മാസത്തിലൊരിക്കല്‍ അര ലീറ്റര്‍ വീതം മണ്ണെണ്ണ ലഭിക്കും. കേന്ദ്ര വിഹിതം കുറച്ചതിനെ തുടര്‍ന്നാണ് നീല, വെള്ള റേഷന്‍ കാര്‍ഡുകാരെ ആദ്യമായി മണ്ണെണ്ണ വിഹിതത്തില്‍ നിന്നു സ്ഥിരമായി പുറത്താകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന 3 മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം ഈ സാമ്പത്തിക വര്‍ഷം മുതല്‍ 3888 കിലോ ലീറ്ററില്‍ (38.88 ലക്ഷം ലീറ്റര്‍) നിന്ന് 1944 കിലോ ലീറ്ററായാണ് (19.44 ലക്ഷം ലീറ്റര്‍) കുറച്ചത്. വൈദ്യുതീകരിക്കാത്ത വീടുകള്‍ ഉള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 3 മാസത്തെ വിഹിതമായി 6 ലീറ്റര്‍ തുടരും. ഇത് ഏപ്രില്‍, മേയ് മാസങ്ങളിലായി പകുത്തുനല്‍കും. നീക്കിയിരിപ്പ് സ്റ്റോക്കില്‍ നിന്നു പുനഃക്രമീകരിച്ച വിതരണം ശനിയാഴ്ച ആരംഭിക്കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിര്‍ദേശം നല്‍കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.