നിയമസഭ തിരഞ്ഞെടുപ്പ്; മത്സരിക്കാനില്ല, എന്നാൽ അച്ഛന് വേണ്ടി വോട്ട് തേടുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ

ബെംഗളൂരു: ഇത്തവണത്തെ കർണാടക നിയമസഭാ തി രഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ. പിതാവിന് വേണ്ടി വോട്ട് തേടുകയാണ് തന്റെ പ്രഥമ ദൗത്യം എന്നും നിലവിൽ വരുണയിലെ എംഎൽഎ കൂടിയായ യതീന്ദ്ര പറഞ്ഞു.
മത്സരിക്കാൻ ഇല്ലെങ്കിലും സ്ഥാനാർഥിയെപോലെ വരുണയിലിറങ്ങി വോട്ട് തേടുകയാണ് യതീന്ദ്ര. തിരക്കുപിടിച്ച രാഷ്ട്രീയ ചർച്ചകൾക്കിടയിൽ പിതാവ് സിദ്ധരാമയ്യക്ക് മണ്ഡലത്തിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് വീടുകൾ കയറിയിറങ്ങി യതീന്ദ്ര വോട്ട് തേടുന്നത്. മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിൽ എത്തുക എന്നതാണ് ആദ്യ ലക്ഷ്യം, പാർട്ടി അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ജനാധിപത്യപരമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ അഴിമതി ഭരണം ജനം വിലയിരുത്തുമെന്നും കോൺഗ്രസ് തിരികെ ഭരണത്തിൽ എത്തുമെന്നും അച്ഛന് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ യതീന്ദ്ര കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.