ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് ഉയർച്ച; റാങ്കിങ്ങിൽ അർജന്റീന ഒന്നാമത്

ഫിഫ റാങ്കിങ്ങിൽ ഉയർന്ന് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. ഇന്ന് ഫിഫ പുറത്തു വിട്ട റാങ്കിങ്ങ് ലിസ്റ്റിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. നിലവിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ മാസം ഇന്ത്യ ആതിഥേയത്വം വഹിച്ച ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായതാണ് ഇന്ത്യയുടെ റാങ്കിങ്ങ് ഉയരുന്നതിന് സഹായിച്ചത്. ആകെ 1200.66 പോയിന്റുകളാണ് ഫിഫ റാങ്കിംഗിൽ ഇന്ത്യക്കുള്ളത്. അവസാനമായി ഫിഫ റാങ്കിങ്ങ് ലിസ്റ്റ് പ്രഖ്യാപിച്ചത് 2022 ഡിസംബറിലായിരുന്നു. ഏഷ്യൻ രാജ്യങ്ങളുടെ നിരയിൽ 19 ആം സ്ഥാനത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. ഫിഫ റാങ്കിന്റെ ചരിത്രത്തിൽ ഇന്ത്യ ഏറ്റവും ഉയർന്ന റാങ്കിങ്ങ് 94 ആയിരുന്നു. 1996 ലാണ് ഈ നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. തുടർന്ന്, പല തവണയായി റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ ഇന്ത്യ സ്ഥിതി ചെയ്തിരുന്നു.
അർജന്റീനാ ഫുട്‌ബോൾ ടീമാണ് ഫിഫ റാങ്കിങ്ങിൽ ഒന്നാമത്. സൗഹൃദമത്സരത്തിൽ പാനമയെയും കുറാസോയെയും തോൽപ്പിച്ചതാണ് ടീമിന് ഗുണമായത്. ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. ഫ്രാൻസ് രണ്ടാംസ്ഥാനത്താണ്. ബെൽജിയം നാലാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ട് അഞ്ചാമതും നെതർലൻഡ്‌സ് ആറാമതുമാണ്. ക്രൊയേഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ ടീമുകളാണ് യഥാക്രമം അടുത്തസ്ഥാനങ്ങളിൽ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.