‘ആടുജീവിതം’ ട്രെയിലര്‍ ചോര്‍ന്നു; പിന്നാലെ ഔദ്യോഗികമായി ട്രെയിലര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്ലെസി-പൃഥ്വിരാജ് ടീമിന്‍റെ ‘ആടുജീവിതം’ സിനിമയുടെ ട്രെയിലര്‍ ചോര്‍ന്നതായി സംശയം. തുടര്‍ന്ന് വിശദീകരണവുമായി ചിത്രത്തിന്റെ അണിയറക്കാര്‍ രംഗത്ത് എത്തി. നോവലിസ്റ്റ് ബെന്യാമിന്‍ തന്നെയാണ് സംവിധായകന്‍ ബ്ലെസിക്ക് വേണ്ടി ഫേസ്ബുക്കില്‍ വിശദീകരണം നല്‍കിയത്.
യുട്യൂബില്‍ വന്നിട്ടുള്ള ആടുജീവിതം ട്രെയിലര്‍ ഒഫീഷ്യല്‍ അല്ല എന്ന് സംവിധായകന്‍ ബ്ലസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേള്‍ഡ് മാര്‍ക്കറ്റിനു വേണ്ടി സമര്‍പ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ഡെഡ് ലൈന്‍ എന്ന ഓണ്‍ലൈന്‍ മാഗസില്‍ വന്നതാണ്. പടത്തിന്റെ ധാരാളം വര്‍ക്ക് ഇനിയും പൂര്‍ത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് ഔദ്യോഗിക ട്രെയിലര്‍ വരുമെന്ന് അറിയിക്കുന്നു. അതുവരെ ദയവായി കാത്തിരിക്കുക-ബെന്യാമിന്‍ കുറിച്ചു.
https://www.instagram.com/reel/CqvhjYfr6tJ/?igshid=YmMyMTA2M2Y=
ട്രെയിലര്‍ ലീക്ക് ആയതിനെ തുടര്‍ന്ന് പൃഥ്വിരാജ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുന്നത്. ബെന്യാമിന്റെ പ്രശസ്തമായ നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ നജീബ് എന്ന പ്രവാസിയെ പൃഥ്വിരാജ് ആണ് അവതരിപ്പിക്കുന്നത്. അമലാ പോളാണ് നജീബിന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
2018 ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ആടുജീവിതം ചിത്രീകരണത്തിന്റെ തുടക്കം. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
