പാകിസ്ഥാന്‍ പൗരത്വം ഉപേക്ഷിക്കാതെ ഇന്ത്യന്‍ പൗരത്വം ലഭിക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് ആദ്യം പാകിസ്ഥാന്‍ പൗരത്വം ഉപേക്ഷിക്കണമെന്ന് പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങൾ അമ്മ മുഖേനസമർപ്പിച്ച ഹർജിയിൽ കര്‍ണാടക ഹൈക്കോടതി.
21 വയസ്സ് തികയുന്നതിന് മുമ്പ് പൗരത്വം ഉപേക്ഷിക്കാന്‍ പാകിസ്ഥാന്‍ അനുവദിക്കാത്തതിനാൽ ഇന്ത്യന്‍ നിയമങ്ങളില്‍ ഇളവ് വരുത്താന്‍ സാധിക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി.
ബസവനഗുഡി സ്വദേശിയായ അമീന എന്ന യുവതിയുടെ മകളും (17) മകനും (14) സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്. പാസ്പോര്‍ട്ടും ഇന്ത്യന്‍ പൗരത്വവും നല്‍കാന്‍ 2022 മെയ് മാസത്തില്‍ അമ്മ മുഖേന മന്ത്രാലയത്തിന് സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കണമെന്ന് അവര്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
കുട്ടികളുടെ പിതാവ് അസദ് മാലിക് പാകിസ്ഥാന്‍ പൗരനും അമ്മ ഇന്ത്യന്‍ പൗരത്വമുള്ളയാളുമാണ്. 2002 ഏപ്രിലില്‍ വിവാഹശേഷം ഇവര്‍ ദുബായിലായിരുന്നു താമസം. തുടര്‍ന്ന് 2014-ല്‍ ദുബായ് കോടതി വിവാഹമോചനം അനുവദിച്ചതോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണം അമ്മയ്ക്ക് കൈമാറി. പിതാവിന്റെ പാകിസ്ഥാന്‍ പൗരത്വം, പാസ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ പാകിസ്ഥാന്‍ പൗരന്മാരായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ
പാകിസ്ഥാന്‍ പൗരന്മാരായി പ്രഖ്യാപിച്ചെന്ന് കരുതി കുട്ടികള്‍ രാജ്യമില്ലാത്തവരല്ലെന്ന് കോടതി പറഞ്ഞു. അവര്‍ പാസ്പോര്‍ട്ടുകള്‍ മാത്രമാണ് സറണ്ടര്‍ ചെയ്തത്, അല്ലാതെ പൗരത്വമല്ലെന്നും കോടതി വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് ആവശ്യമായ എല്ലാ രേഖകളും പൗരത്വ നിയമപ്രകാരം ബന്ധപ്പെട്ട അധികൃതർ മുമ്പാകെ ഹാജരാക്കാന്‍ അമ്മയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. പാകിസ്ഥാന്‍ പൗരത്വം ഉപേക്ഷിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കാനാവില്ല. അതിനാല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നത് പരിഗണിക്കാന്‍ അധികൃതർ ആവശ്യപ്പെടുന്ന എല്ലാ രേഖകളും അമ്മ നല്‍കണമെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.
അമ്മക്ക് ഇന്ത്യന്‍ പൗരത്വമുണ്ടെങ്കിലും മക്കള്‍ പാകിസ്ഥാന്‍ പൗരന്മാരായതിനാല്‍ അവര്‍ക്ക് പൗരത്വം നല്‍കാനാവില്ലെന്നും, കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം, കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് പാകിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.