ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ പൗഡറിനെതിരായ പരാതി; 8.9 ബില്യണ്‍ ഡോളര്‍ നല്‍കി ഒത്തുതീര്‍പ്പിന് കമ്പനി

ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ ബേബി പൗഡര്‍ കാന്‍സറിന് കാരണമാകുമെന്ന പരാതികളില്‍ ഒത്തുതീര്‍പ്പിനൊരുങ്ങി കമ്പനി. 8.9 ബില്യണ്‍ ഡോളര്‍ നല്‍കാന്‍ തയാറായാണ് കമ്പനി ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നത്. ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ ടാല്‍കം പൗഡര്‍ ഉപയോഗിച്ചവര്‍ക്ക് കാന്‍സര്‍ വരുന്നുവെന്ന് ചൂണ്ടിക്കാട്ടി പതിനായിരങ്ങളാണ് അമേരിക്കയിലെ വിവിധ കോടതികളെ ഹര്‍ജിയുമായി സമീപിച്ചിരിക്കുന്നത്. ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍സ് ഇതുവരെ ഈ വാദം അംഗീകരിച്ചിട്ടില്ല.
യുഎസ് ബാങ്ക്റപ്സി കോടതിയിലാണ് ഇത് സംബന്ധിച്ച വിവരം കമ്പനി നല്‍കിയിരിക്കുന്നത്. കോടതി ഈ വ്യവസ്ഥ അംഗീകരിച്ചാല്‍ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ കണ്ട ഏറ്റവും വലിയ ഒത്തുതീര്‍പ്പാകും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കേസ് പെട്ടെന്ന് തീര്‍ക്കുന്നത് കമ്പനിയുടെ സമയനഷ്ടം പരിഹരിക്കും. കമ്പനിയുടെ സുഖമമായ നടത്തിപ്പിന് ഇപ്പോള്‍ ആവശ്യം ഒത്തുതീര്‍പ്പാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍സ് നിര്‍മിക്കുന്ന ടാല്‍ക്കം പൗഡറില്‍ ആസ്ബെറ്റോസിന്റെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കാന്‍സറിന് കാരണമാകും. 2020ഓടെ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍സ് പൗഡര്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പൗഡര്‍ നിര്‍മിക്കുന്നതിനോ വില്‍ക്കുന്നതിനോ വിലക്കില്ലേര്‍പ്പെടുത്തിയിട്ടില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.