Follow the News Bengaluru channel on WhatsApp

സ്വകാര്യ ബസ് ഡ്രൈവറുടെ സദാചാരക്കൊല: മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍

തൃശൂര്‍ ചേര്‍പ്പ് ചിറക്കലില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ കോട്ടം മമ്മസ്രയിലത്ത് സഹറിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി രാഹുല്‍ പിടിയില്‍. ഗള്‍ഫില്‍നിന്നും മുംബൈയില്‍ വിമാനമിറങ്ങിയ രാഹുലിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇയാളെ കേരള പൊലീസിന് കൈമാറും. തിങ്കളാഴ്ച തൃശൂരില്‍ എത്തിക്കുമെന്നാണ് കരുതുന്നത്. ചിറക്കല്‍ സ്വദേശിയായ രാഹുലിന് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വന്ന ബസ് ഡ്രൈവര്‍ സഹറിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടത് രാഹുലായിരുന്നു. രാഹുലിന്റെ സുഹൃത്തായിരുന്ന യുവതിയുമായി സഹര്‍ സൗഹൃദം സ്ഥാപിച്ചതാണ് മര്‍ദന കാരണം. മര്‍ദ്ദനത്തില്‍ സഹറിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഫെബ്രുവരി 18-ാം തീയതിയായിരുന്നു തിരുവാണിക്കാവിലെ ആക്രമണം. തൃശ്ശൂര്‍-തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവറായിരുന്നു സഹര്‍.

ഫെബ്രുവരി 18-ന് രാത്രി വനിതാസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ഒരുസംഘം വീട്ടില്‍ നിന്നിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാലുവരെ ആറംഗസംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തിനുശേഷം പുലര്‍ച്ചെ തന്നെ സഹാര്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ക്രൂരമര്‍ദനമേറ്റ് അവശനായിരുന്ന യുവാവ് വീട്ടിലെത്തി കിടന്നെങ്കിലും വേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ചു. ഇതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്.

തുടര്‍ന്ന് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനത്തില്‍ വൃക്കകള്‍ ഉള്‍പ്പെടെ തകരാറിലായ യുവാവ് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ചികിത്സയിലിരിക്കെ മാര്‍ച്ച്‌ ഏഴ് ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.