Follow News Bengaluru on Google news

അമൂൽ കർണാടകയിലേക്കെന്ന് റിപ്പോർട്ട്‌; ഗോ ബാക്ക് ക്യാമ്പയിനുമായി സോഷ്യൽ മീഡിയ

ബെംഗളൂരു: നന്ദിനി ബ്രാൻഡിന് വെല്ലുവിളിയായി അമൂൽ കമ്പനി കർണാടകയിലേക്കെന്ന് റിപ്പോർട്ട്‌. അമൂൽ താസ ബെംഗളൂരുവിൽ ഉടൻ എത്തുന്നുവെന്ന കർണാടകയിലേക്കുള്ള വരവറിയിച്ചുകൊണ്ട് അമുൽ കമ്പനി നടത്തുന്ന പ്രചാരണം സോഷ്യൽ മീഡിയകളിൽ സജീവമാണ്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

എന്നാൽ ഗോ ബാക്ക് അമൂൽ, സേവ് നന്ദിനി എന്നീ ഹാഷ്ടാഗുകളുമായി സോഷ്യൽ മീഡിയയിൽ മറുപ്രചാരണവും ശക്തമാവുകയാണ്. അമൂലിന്റെ വരവ് സംസ്ഥാനത്തിന്റെ തദ്ദേശിയ ബ്രാൻഡായ നന്ദിനിയെ തകർക്കുമോ എന്ന ആശങ്കയാണ് ഗോ ബാക്ക് അമൂൽ ഹാഷ്ടാഗിന് പിന്നിൽ. ഇതിനെതിരെ കർണാടകയിലെ പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്‌കരണാഹ്വാനവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമൂലും തദ്ദേശീയമായി നിർമിക്കുന്ന നന്ദിനിയും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് അമിത് ഷാ മാണ്ഡ്യയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പോരിന് തുടക്കം കുറിച്ചത്. ക്ഷീര കർഷകർ, പ്രതിപക്ഷ നേതാക്കൾ, കന്നഡ അനുകൂല സംഘടനകൾ എന്നിവർ അമിത് ഷായുടെ ഈ പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു.

സംസ്ഥാന പാൽ ഫെഡറേഷൻ നന്ദിനിക്ക് വേണ്ട പിന്തുണയോ പ്രചാരണമോ നൽകുന്നില്ലെന്നും വ്യാപക പരാതിയുണ്ട്. അമൂലിനെക്കാൾ മികച്ച നിലവാരത്തിലുള്ള പാലാണ് നന്ദിനിയുടേതെങ്കിലും, മാർക്കറ്റിംഗിലും പ്രമോഷനിലും നന്ദിനി വളരെ പിന്നിലാണ്. അതുകൊണ്ടാണ് സേവ് നന്ദിനി ക്യമ്പെയിൻ പ്രധാനപ്പെട്ടതാകുന്നത്.

അമൂൽ പാലിന്റെ ഉപയോഗം 10 ശതമാനം മാത്രമാണെങ്കിലും അവരുടെ പരസ്യം 90 ശതമാനം ഉണ്ട്. ഇത് കർണാടകയിലെ ക്ഷീര കർഷകർക്കും നന്ദിനിക്കും വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

അതേസമയം സംസ്ഥാനത്തേക്ക് വരാൻ അമൂലിന് അവസരം ഒരുക്കി കൊടുത്ത ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ 91 ലക്ഷം ലിറ്റർ പാലാണ് നന്ദിനി വിറ്റിരുന്നതെങ്കിൽ ഇപ്പോഴത് 71 ലക്ഷം രൂപയിലേക്ക് താഴ്ന്നിരിക്കുകയാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

കർണാടക വിപണിയിൽ നിന്ന് നന്ദിനിയെ പുറത്താക്കാനുള്ള അമൂലിന്റെ നീക്കത്തെ വിമർശിച്ച് ജെഡിഎസും രംഗത്ത് വന്നു. സംസ്ഥാനത്തെ എല്ലാ പ്രദേശത്തും നന്ദിനി പാൽ എത്തുന്നില്ലെന്നും, ഈ അവസരത്തിൽ അമൂൽ ഓൺലൈനായി പാൽ എത്തിക്കാമെന്ന് പറഞ്ഞ് പരസ്യം നൽകുകയും ചെയ്യുന്നതിന്റെ പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും ജെഡിഎസ് ആരോപിച്ചു.

അതേസമയം നിലവിൽ ഈ നീക്കത്തെ കുറിച്ച് പ്രതികരിക്കാൻ സാധിക്കില്ലെന്നും കാര്യങ്ങൾ വിശദമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും, ഇത് സംബന്ധിച്ച് ഔദ്യോഗികമായി നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

നേരത്തെ നന്ദിനി തൈര് പായ്ക്കറ്റിന്റെ കവറിൽ തൈരിന്റെ ഹിന്ദി പദമായ ‘ദഹി’ എന്നത് വലിയ അക്ഷരത്തിൽ നൽകണമെന്ന എഫ്എസ്എസ്എഐയുടെ നീക്കം വിവാദമായതിനെ തുടർന്ന് ഈ തീരുമാനം ഫുഡ് സേഫ്റ്റി അധികൃതർ പിൻവലിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.