അനില്‍ ആന്റണി അരിക്കൊമ്പനല്ല കുഴിയാനയെന്ന് കെ സുധാകരന്‍

അനിൽ കെ ആന്റണി ബി ജെ പിയിൽ അംഗത്വമെടുത്തതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. അരിക്കൊമ്പനാണെന്ന് വിചാരിച്ചാകും ബിജെപി പിടിച്ചിട്ടുണ്ടാകുക, ഇത് കുഴിയാനയാണെന്ന് കാണാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അമിത്ഷാ വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ലെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.
അനില്‍ ആന്റണിക്ക് ശേഷം കെ സുധാകരനായിരിക്കും ബിജെപിയിലേക്ക് പോകുന്നതെന്ന എംവി ജയരാജന്റെ പ്രസ്താവനയോടും സുധാകരന്‍ രൂക്ഷമായി പ്രതികരിച്ചു. വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ജയരാജന്റെ വാക്കുകളോട് പ്രതികരിക്കുന്നതു തന്നെ തനിക്ക് നാണക്കോടാണ്. സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നുതന്നെ എ കെ ആന്റണിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന വാര്‍ത്ത താന്‍ അറിഞ്ഞില്ലെന്നും അങ്ങനെയൊന്നുണ്ടെങ്കില്‍ അത് പാര്‍ട്ടി വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിന് വേണ്ടി ആന്റണി ചെയ്ത ത്യാഗപൂർണമായ പ്രവർത്തനം മറക്കാൻ പറ്റാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ചരിത്രത്തില്‍ അത് എന്നും തിളങ്ങുന്ന അധ്യായമാണ്. അദ്ദേഹത്തെ വിലകുറച്ച് കാണിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കോണ്‍ഗ്രസ് അതിനെ ശക്തിയുക്തം എതിര്‍ക്കും. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.