കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; സി രാജഗോപാലാചാരിയുടെ കൊച്ചു മകന്‍ സി.ആര്‍ കേശവന്‍ ബിജെപിയില്‍ ചേര്‍ന്നു

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന സി. രാജഗോപാലാചാരിയുടെ ചെറുമകന്‍ സി.ആര്‍.കേശവന്‍ ബിജെപിയില്‍. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിയുമായ വി.കെ. സിങ്ങില്‍ നിന്നാണ് സി.ആര്‍. കേശവന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് സി.ആര്‍. കേശവന്‍കൂടി ബിജെപിയില്‍ എത്തിയത്.
#WATCH | Delhi: CR Kesavan, former Congress leader and great-grandson of India's first Indian Governor-General, C Rajagopalachari, joins BJP pic.twitter.com/KIuuumUqpc
— ANI (@ANI) April 8, 2023
കഴിഞ്ഞ ഫെബ്രുവരി 23ന് സി.ആര്‍. കേശവന്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചതാണ്. ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനകീയ നയങ്ങളും അഴിമതി രഹിത ഭരണവും വികസന അജണ്ടയുമൊക്കെയാണ് ദുര്‍ബലമായ സമ്ബദ്വ്യവസ്ഥയായിരുന്ന ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റിയത്. ബിജെപിയില്‍ ചേര്‍ന്ന് രാജ്യ വികസനത്തിനായി പ്രവര്‍ത്തിക്കാനാണ് താന്‍ താത്പ്പര്യപ്പെടുന്നതെന്നും സി.ആര്‍. കേശവന്‍ പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ചശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.