ദമ്പതികളെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട് അക്രമിസംഘം കടന്നു

തമരശ്ശേരിയില്‍ ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി. ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിയ ശേഷം ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട് ഭര്‍ത്താവുമായി അക്രമി സംഘം കടന്നുകളഞ്ഞു. പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ബലപ്രയോഗത്തിനിടെ പരുക്കേറ്റ സനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാഫിയെ കുറിച്ച് വിവരമില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയ സംഘമാണ് ഇവരെ ബലം പ്രയോഗിച്ച് കാറിലേക്ക് കയറ്റിയത്. അക്രമികള്‍ മുഖം മറച്ചിരുന്നു. ദുബായില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന ഷാഫി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. ഷാഫി വീടിന് മുമ്പിൽ നില്‍ക്കുമ്പോഴാണ് നാലംഗ സംഘം കാറിലെത്തി ഇരുവരേയും തട്ടിക്കൊണ്ടുപോയത്. ഷാഫിയെ ആണ് സംഘം ആദ്യം വാഹനത്തിനുള്ളിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമിച്ചത്. ബഹളം ഭാര്യ സനിയ ഓടിയെത്തിയതോടെ ഇവരേയും അക്രമികള്‍ കാറിനുള്ളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു.
കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷം സനിയയെ ഇറക്കിവിട്ട് സംഘം കടന്നു കളഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണമിടപാട് തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സൂചനയുണ്ടെന്നും പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.