ട്രെയിനില്‍നിന്നു വീണു; ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിയ്ക്ക് രക്ഷകരായത് പോലീസുകാര്‍

മംഗളൂരുവില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ട്രെയിനില്‍നിന്നു വീണു കുറ്റിക്കാട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്കു കളമശേരി സ്റ്റേഷനിലെ പോലീസുകാര്‍ രക്ഷകരായി. നെട്ടൂര്‍ ഐ എന്‍ ടി യു സി ജംഗ്ഷന് സമീപം വെെലോപ്പിള്ളി വീട്ടില്‍ സോണിയയെ(35) ആണ് എസ് ഐ കെ എ നജീബ്, പോലീസുകാരായ ആര്‍ ശ്രീജിഷ്, ഷാബിന്‍ ഇബ്രാഹിം, ടി എ നസീബ് എന്നിവര്‍ രക്ഷപ്പെടുത്തിയത്. മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 2.20നാണ് സോണിയ വീണത്.
ഒരു സ്ത്രീ കളമശേരിയ്ക്കും ഇടപ്പള്ളിയ്ക്കും ഇടയില്‍ വീണതായി ലോക്കോ പെെലറ്റ് കളമശേരി റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് എസ് ഐ നജീബും സംഘവും കളമശേരി മുതല്‍ ഇടപ്പള്ളി വരെ പാളത്തിലൂടെ നടന്ന് തിരഞ്ഞെങ്കിലും യുവതിയെ കണ്ടെത്തിയില്ല. തിരികെ പോകുമ്പോഴാണ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപത്തെ കുറ്റിക്കാട്ടില്‍ കിടന്ന സോണിയയെ കണ്ടത്. ഉടന്‍ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
മുരളിയുടെയും കാര്‍മിലിയുടേയും മകളായ സോണിയ പുനെയില്‍ ഹോം നഴ്‌സാണ്. ജോലിസ്ഥലത്തു നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. വയറിലും കാല്‍മുട്ടുകളിലും പരിക്കേറ്റിട്ടുണ്ട്. വയറിലും കാല്‍മുട്ടുകളിലും ആഴത്തില്‍ മുറിവേറ്റിട്ടണ്ട്. ബോധം തിരിച്ചുകിട്ടിയ സോണിയുടെ നിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
