ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല; യുവതി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവരാത്തതിനെ ചൊല്ലി ഭാര്യ ജീവനൊടുക്കി. ബെംഗളൂരു ഹെന്നൂർ ബന്ദെക്കടുത്ത ഹൊന്നപ്പ ലേഔട്ടിലെ ഗൗതമിൻ്റെ ഭാര്യ നന്ദിനിയാണ് (25) ആത്മഹത്യ ചെയ്തത്.
സംഭവ ദിവസം രാവിലെ ഗൗതം ജോലിക്ക് പോകാൻ ഒരുങ്ങവെ ജോലി കഴിഞ്ഞ് വരുമ്പോൾ ചോക്ലേറ്റ് കൊണ്ട് വരാൻ നന്ദിനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാങ്ങില്ലെന്ന് ഗൗതം ഭാര്യയെ അറിയിച്ചു. വീട്ടിൽ നിന്ന് പോയ ഗൗതം പിന്നീട് നന്ദിനിയുടെ ഫോൺ കോളുകൾ എടുത്തില്ലെന്നാണ് പോലിസിന്‍റെ കണ്ടെത്തല്‍.
തുടർന്ന് നന്ദിനി ഭർത്താവിന് വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു. താൻ പോവുകയാണെന്നും നേരത്തെ എത്തി മക്കൾക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നന്നായി നോക്കണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സന്ദേശം കണ്ട് ഭയന്ന ഗൗതം നന്ദിനിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ ഗൗതം നന്ദിനിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.
മരണത്തില്‍ ആര്‍ക്കും പങ്കില്ല എന്ന് എഴുതിവച്ച ശേഷമാണ് ജീവനൊടുക്കിയത്. സംഭവത്തിൽ നന്ദിനിയുടെ രക്ഷിതാക്കൾ ഗൗതമിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഇരുവരും തമ്മിൽ ചില കാര്യങ്ങളെ ചൊല്ലി വഴക്കിൽ ഏർപ്പെടാറുണ്ട് എന്നാണ് സൂചന. ഹെന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. സലൂൺ ജോലിക്കാരനാണ് ഗൗതം. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.