അമൂൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച് ബെംഗളൂരുവിലെ ഹോട്ടലുടമകൾ

ബെംഗളൂരു: ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ അമൂൽ ഉത്പന്നങ്ങൾ പൂർണമായും ബഹിഷ്ക്കരിക്കാൻ ബെംഗളൂരുവിലെ ഹോട്ടൽ ഉടമകളുടെ സംഘടനയായ ബ്രഹത് ബെംഗളൂരു ഹോട്ടൽ അസോസിയേഷൻ ആഹ്വാനം ചെയ്തു.
ഹോട്ടലുകളിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലുത്പന്നങ്ങൾ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് അസോസിയേഷൻ തീരുമാനിച്ചതായും പ്രസിഡന്റ് പി.സി റാവു അറിയിച്ചു. ഇതിലൂടെ കർണാടക കർഷകരെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമൂൽ ഉത്പന്നങ്ങൾ കർണാടകയിലേക്ക് വിപണനത്തിന് എത്തിക്കുന്നത് സംസ്ഥാനത്ത് ഭരണ കക്ഷിയായ ബിജെപിയും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള രാഷ്ട്രീയ വിവാദത്തിനിടയാക്കിയിരുന്നു. ഗുജറാത്തിലെ സഹകരണ സ്ഥാപനത്തെ കർണാടകത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസും ജെഡിഎസും ആരോപിച്ചിരുന്നു.
കർഷകരുടെ ക്ഷേമത്തിനായി രൂപീകരിച്ച കെ എം എഫിനെ തകർക്കാനുള്ള നീക്കത്തിനെതിരെ എല്ലാ കന്നഡക്കാരും ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. അമുൽ ഉൽപ്പന്നങ്ങൾ വാങ്ങില്ലെന്ന് എല്ലാ കന്നഡക്കാരും പ്രതിജ്ഞ ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിജെപി സർക്കാർ പിൻവാതിലിലൂടെ അമൂലിന്റെ കടന്നുവരവിന് അവസരംകൊടുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലുത്പന്നങ്ങളുടെ വിപണി തകർക്കാനാണിതെന്നും ആരോപണമുണ്ട്. ഗോ ബാക്ക് അമുൽ, സേവ് നന്ദിനി എന്ന ഹാഷ് ടാഗിൽ ട്വിറ്റർ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
