കേരളത്തിൽ നിന്നും ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ ഇനി യാത്ര എളുപ്പമാകും; ടണൽ റോഡിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ ഗ്രീൻ സിഗ്നൽ

കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ടണൽ റോഡിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രാഥമിക അനുമതി നൽകി. വയനാട് ചുരത്തിന് ബദലായാണ് ടണൽ റോഡ് നിർമ്മിക്കുന്നത്.
നിലവിൽ, 6.8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ടണൽ റോഡിനാണ് അനുമതി നൽകിയിരിക്കുന്നത്. നാലുവരി പാതയായാണ് ടണൽ റോഡ് നിർമ്മിക്കുക. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ആനക്കാംപൊയിൽ മുതൽ വയനാട് ജില്ലയിലെ കള്ളാടി വരെയാണ് ടണൽ.
തിരുവമ്പാടി മുതൽ കള്ളാടി വരെ 54 കിലോമീറ്റർ വരെയാണ് ദൂരം. തണൽ റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കുറഞ്ഞ സമയത്തിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ, വയനാട്- കോഴിക്കോട് യാത്രയും, ബെംഗളൂരു മൈസൂരു യാത്രയും ഇതോടെ എളുപ്പമാകും. മൂന്ന് വർഷം കൊണ്ട് ടണൽ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പരിസ്ഥിതി ആഘാത പഠനം ജൂലൈയിൽ പൂർത്തീകരിക്കുന്നതാണ്. ടണൽ റോഡിന്റെ നിർമ്മാണത്തിനായി ബഡ്ജറ്റിൽ ആയിരം കോടി രൂപയാണ് വകയിരുത്തിയത്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
