കാന്‍സറിനും ഹൃദ്രോഗങ്ങള്‍ക്കും വാക്‌സിനെത്തുന്നു

ന്യൂയോർക്ക്: കാന്‍സര്‍, ഹൃദ്രോഗം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ (ശരീരത്തിനെതിരേ സ്വന്തം പ്രതിരോധസംവിധാനം നീങ്ങുന്ന അവസ്ഥ) എന്നിവയ്ക്കെതിരേ ഉപയോഗിക്കാവുന്ന വാക്സിന്‍ തയ്യാറാകുന്നു. 2030-ഓടെ വാക്സിന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വിഭാഗത്തില്‍പ്പെട്ട രോഗങ്ങള്‍ക്കും മരുന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മോഡേണ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പോള്‍ ബര്‍ട്ടന്‍ പറഞ്ഞു. കോവിഡ് വാക്സിന്‍ നിര്‍മാതാക്കളാണിവര്‍.
വിവിധ കാന്‍സറുകള്‍ക്കെതിരേയുള്ള വാക്സിന്‍ തയ്യാറാക്കും. മരുന്നില്ലാത്ത രോഗങ്ങള്‍ക്ക് എം.ആര്‍.എന്‍.എ തെറാപ്പികള്‍ പോലുള്ള ചികിത്സാരീതി വികസിച്ചുവരുന്നുണ്ട്. എം.ആര്‍.എന്‍.എ തന്മാത്രകളാണ് പ്രോട്ടീന്‍ നിര്‍മിക്കാന്‍ കോശങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്. എം.ആര്‍.എന്‍.എ. അധിഷ്ഠിത കാന്‍സര്‍ വാക്സിന്‍ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കും. കാന്‍സര്‍ കോശങ്ങളുടെ ഉപരിതലത്തിലുള്ള പ്രോട്ടീനിനെ ഇവ തിരിച്ചറിയുകയും മറ്റു കോശങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കാതെ കാന്‍സര്‍ കോശങ്ങളെ മാത്രം ഇല്ലാതാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രോട്ടീന്‍ നിര്‍മിക്കുവാന്‍ കോശങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് എംആര്‍എന്‍എ തന്മാത്രകളാണ്. എംആര്‍എന്‍എ അധിഷ്ഠിത കാന്‍സര്‍ വാക്സിന്‍ ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം. ക്യാന്‍സര്‍ കോശങ്ങളുടെ ഉപരിതലത്തിലുള്ള പ്രോട്ടീന്‍ ഇവ തിരിച്ചറിയുകയും മറ്റു കോശങ്ങള്‍ക്ക് പ്രശ്‌നം ഉണ്ടാക്കാതെ ക്യാസര്‍ കോശങ്ങളെ മാത്രം ഇവ ഇല്ലാതാക്കുകയും ചെയ്യുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
