നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപിയിലും കോൺഗ്രസിലും ആഭ്യന്തര കലഹം രൂക്ഷം

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കേ ഭരണകക്ഷിയായ ബിജെപിയിലും പ്രതിപക്ഷമായ കോണ്‍ഗ്രസിലും ആഭ്യന്തര കലഹം രൂക്ഷം. ഇരുപാര്‍ട്ടി നേതാക്കളും പരസ്പരം ചെളിവാരിയെറിയല്‍ തുടരുകയാണ്. 42 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
സീറ്റ് മോഹികളുടെ തള്ളിക്കയറ്റം മൂലം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിൽ കാലതാമസം നേരിടുകയാണ് ബിജെപി. അതേസമയം ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ പട്ടിക പുറത്തുവിട്ടേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്ര മന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, മന്‍സൂഖ് മാണ്ഡവ്യ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും. കോണ്‍ഗ്രസ് 166 പേരുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരുന്നു.
ഭരണവിരുദ്ധ വികാരം കുറവുള്ള മണ്ഡലം തേടി പലരും അലയുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി മന്ത്രിമാരും മുഖ്യമന്ത്രിയും സുരക്ഷിത മണ്ഡലം തേടി അലയുന്നതായി അടുത്തിടെ പറഞ്ഞിരുന്നു.
ഇതിനു മറുപടിയായി ബിജെപി വക്താവും എംപിയുമായ ലഹര്‍ സിങ് സിരോയ രംഗത്ത് വന്നു. ഭാവി മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്ന സിദ്ധരാമയ്യയ്ക്ക് ഇതുവരെ സ്വന്തം മണ്ഡലം കണ്ടെത്താന്‍ ആയിട്ടില്ലെന്നായിരുന്നു സിരോയയുടെ പ്രതികരണം.
തോല്‍വി ഭയന്ന് ബദാമി സീറ്റില്‍ നിന്ന് സിദ്ധരാമയ്യ പലായനം ചെയ്യുകയാണെന്നും സിരോയ പറഞ്ഞു. 2018 ലെ തിരഞ്ഞടുപ്പില്‍ സിദ്ധരാമയ്യ ബദാമിയിലും ചാമുണ്ഡേശ്വരി മണ്ഡലത്തിലും മത്സരിച്ചുവെങ്കിലും ചാമുണ്ഡേശ്വരിയില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാറുമായി ഭിന്നത തുടരുന്ന സിദ്ധരാമയ്യ ഇതുവഴി ശിവകുമാറിന്റെ മുഖ്യമന്ത്രി പദത്തിനു തടയിടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ, സംസ്ഥാനത്ത് മുസ്ലിങ്ങള്‍ക്ക് ഉണ്ടായിരുന്ന നാലു ശതമാനം സംവരണം റദ്ദാക്കിയ ബിജെപി സര്‍ക്കാര്‍ നടപടി ഭരണം ലഭിച്ചാല്‍ പുനസ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംവരണം സംബന്ധിച്ചും നയങ്ങള്‍ സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാട് ഇല്ലാത്തവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പ്രഖ്യാപനങ്ങള്‍ മാത്രമാണ് അവര്‍ നടത്തുന്നത്. സംവരണം റദ്ദാക്കിയ നടപടി കോണ്‍ഗ്രസിനു പുനസ്ഥാപിക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.