Follow the News Bengaluru channel on WhatsApp

പ്രോജക്ട് ടൈഗറിന് 50 വയസ്; കടുവകളുടെ കണക്ക് ഇന്ന് പ്രധാനമന്ത്രി പുറത്തുവിടും

ബെംഗളൂരു: ലോകത്ത് വംശനാശഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണത്തിനായി ഇന്ദിരാഗാന്ധി സർക്കാര്‍ ആരംഭിച്ച പ്രോജക്ട് ടൈഗർ പദ്ധതിക്ക് 50 വയസ് പൂര്‍ത്തിയാകുന്നു. ഇന്ന് മൈസൂരുവിൽ പ്രോജക്ട് ടൈഗർ 50 വർഷം പൂർത്തിയാകുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുവകളുടെ ഏറ്റവും പുതിയ എണ്ണം പുറത്തുവിടും. കടുവ സംരക്ഷണത്തിനായുള്ള സർക്കാരിന്റെ കാഴ്ചപ്പാട് അമൃത് കാലത്തിൽ എന്ന രേഖയും ചടങ്ങിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

മൈസൂരുവിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയാണ് നടക്കുന്നത്. പദ്ധതിയുടെ സ്മരണാർത്ഥം 50 രൂപ നാണയവും പ്രധാനമന്ത്രി പുറത്തിറക്കും. കടുവ, സിംഹം, പുള്ളിപ്പുലി, മഞ്ഞു പുള്ളിപ്പുലി, പ്യൂമ, ജാഗ്വാർ, ചീറ്റ എന്നീ ഏഴ് വലിയ പൂച്ചകളുടെ സംരക്ഷണത്തിലും പരിപാലനത്തിലും ഐബിസിഎ ശ്രദ്ധ കേന്ദ്രീകരിക്കും. പദ്ധതിയുടെ തുടക്കത്തിൽ ഇന്ത്യയിൽ ഒമ്പത് കടുവാ സങ്കേതങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. 18,278 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായിരുന്നു അവ.

1973ൽ പ്രോജക്ട് ടൈഗർ തുടക്കത്തില്‍ 12 കടുവകളാണ് ഉണ്ടായിരുന്നത്. കടുവകളുടെ ജനസംഖ്യ വർധിപ്പിക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പദ്ധതി പിന്നീട് ഏറെ സഹായിച്ചിരുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 2018ല്‍ കടുവകളുടെ എണ്ണം 126 ആയിരുന്നു. നിലവിൽ അത് 173 ആണ്.

1941 ഫെബ്രുവരി 19ന് ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച വേണുഗോപാല വന്യജീവി പാർക്കിന്റെ ഭൂരിഭാഗം വനപ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് കര്‍ണാടകയിലെ ബന്ദിപ്പൂർ ദേശീയോദ്യാനം രൂപീകരിച്ചത്. പ്രോജക്ട് ടൈഗർ നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കർണാടക. 1985ൽ 874.20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം വിപുലീകരിച്ച് പിന്നീട് ബന്ദിപ്പൂർ ദേശീയോദ്യാനം എന്ന പേരില്‍ മാറ്റി റിസർവ് പ്രോജക്ട് ടൈഗർ പദ്ധതിക്ക് കീഴിൽ ചേര്‍ക്കപ്പെട്ടത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.