ഷാറൂഖ് സെയ്ഫിക്ക് മലയാളികളുമായി ബന്ധം?: മുമ്പും കേരളത്തില്‍ എത്തിയെന്ന് സംശയം, അവസാനം വിളിച്ച നമ്പറുകള്‍ സ്വിച്ച് ഓഫ്

ഡല്‍ഹിയില്‍ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലാണെന്ന് വിവരം. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. അതേസമയം കേരളത്തില്‍ പ്രാദേശിക സഹായം കിട്ടിയോയെന്ന് അറിയേണ്ടതുണ്ടെന്ന് അന്വേഷണ സംഘം. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിക്ക് തീവ്രവാദ ബന്ധം ഉണ്ടോയെന്നടക്കം പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വിശദമായ തെളിവെടുപ്പ് നടത്തണം. സംസ്ഥാനത്തിനകത്തും പുറത്തും ഷാറൂഖിനെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
ഷാറൂഖ് സെയ്ഫി മുമ്പും കേരളത്തില്‍ എത്തിയെന്ന സംശയത്തില്‍ അന്വേഷണസംഘം. സംഭവ ദിവസം 14 മണിക്കൂറോളമാണ് പ്രതി ഷൊര്‍ണൂരില്‍ ചെലവഴിച്ചത്. അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഷാറൂഖിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ മാസം 31 ന് ഷഹീന്‍ബാഗിലെ വീട് വിട്ട ഷാറൂഖ് സെയ്ഫി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കേരളത്തിലേക്കുള്ള ട്രെയിനില്‍ യാത്ര തുടങ്ങിയെന്നാണ് വിവരം. ചണ്ഡിഗഡില്‍ നിന്ന് കൊച്ചുവേളിയ്ക്ക് എത്തുന്ന സമ്പര്‍ക്ക് ക്രാന്തി ട്രെയിനിലാണ് യാത്ര നടത്തിയതെന്നാണ് കണ്ടെത്തല്‍.
ഈക്കാര്യം ഉറപ്പിക്കാനാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചത്. ടിക്കറ്റ് വെന്‍ഡിംഗ് മെഷിനില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് നേരത്തെ മഹാരാഷ്ട്ര എടിഎസിന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. അതേസമയം, ഷാറൂഖിന് ജോലി സംബന്ധമായോ, അല്ലാതെയോ മലയാളികളുമായി ബന്ധമുണ്ടോ എന്നതില്‍ പരിശോധന തുടരുകയാണ്. ഷഹീന്‍ബാഗില്‍ നിന്ന് കച്ചവടത്തിനും ജോലിക്കുമായി കേരളത്തില്‍ എത്തിയവരെ കുറിച്ചും സംഘം വിവരം എടുത്തിട്ടുണ്ട്. കൃത്യമായ മുന്നൊരുക്കത്തോടെയാണ് ഷാറൂഖ് ആക്രമണം നടത്തിയതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി.
പ്രതിയുടെ 2021 മുതലുള്ള ഫോണ്‍ കോളുകളും യാത്രകളും അടക്കം പോലീസ് പരിശോധിക്കുന്നു. പ്രതി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പമ്പിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്റ്റേഷന് സമീപത്തെ പമ്പുകൾ ഒഴിവാക്കി ഇവിടയെത്തിയെത് ആസൂത്രിതമായെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.