ഓർഡർ സ്വീകരിക്കാൻ ജയിൽ ഉദ്യോഗസ്ഥർ, ഭക്ഷണം വിളമ്പാൻ തടവുകാർ; ഇത് സെൻട്രൽ ജയിൽ ഹോട്ടൽ

ബെംഗളൂരു: സ്റ്റാർട്ടപ്പ് ആശയങ്ങൾക്കും സംരംഭകർക്കും പേരുകേട്ട ബെംഗളൂരു നഗരത്തിൽ ഇനി സെൻട്രൽ ജയിൽ ഹോട്ടലും. ആളുകളെ ആകര്‍ഷിക്കാനായി ഹോട്ടലുടമകള്‍ നിരവധി പരീക്ഷണങ്ങള്‍ ചെയ്യുന്നത് പതിവാണ്. അത്തരത്തിലൊന്നാണ് നഗരത്തിൽ സെൻട്രൽ ജയിൽ എന്ന് പേരിട്ടിട്ടുള്ള ഹോട്ടൽ. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലെ 27-ാം മെയിൻ റോഡിലാണ് റെസ്റ്റോറന്റ്
പുറത്ത് നിന്ന് നോക്കിയാല്‍ സെന്‍ട്രല്‍ ജയിന്‍റെ കവാടം കാണാം. മുകളില്‍ CENTRAL JAIL എന്ന് എഴുതിയിട്ടുമുണ്ട്. സെന്‍ട്രല്‍ ജയില്‍ എന്ന് എഴുതിയ കവാടത്തിന് താഴെ ഒരു ജയില്‍ പാറാവുകാരന്‍ കാവല്‍ നില്‍ക്കുന്നുമുണ്ട്. ഇദ്ദേഹത്തെ കടന്ന് വാതില്‍ തുറന്ന് തല കുനിച്ച് അകത്ത് കയറിയാല്‍ ഒരു ജയിലിന്‍റെ ഉള്‍വശം പോലെയാണ് ഈ ഹോട്ടൽ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സ്വകാര്യമായി ഇരുന്ന് ഭക്ഷണം കഴിക്കാനായി സെല്ലുകളില്‍ മേശയും കസേരയും ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനായി നിങ്ങള്‍ ഒരു മേശ തിരഞ്ഞെടുത്താൽ ഭക്ഷണത്തിന്‍റെ ഓര്‍ഡർ എടുക്കാനായെത്തുന്നത് ജയില്‍ ഉദ്യോഗസ്ഥന്‍റെ വേഷം ധരിച്ച ജീവനക്കാരനാകും. ഭക്ഷണം വിളമ്പുന്നത് ജയില്‍പ്പുള്ളിയുടെ വേഷം ധരിച്ചയാളുമാണ്.
കഴിക്കാന്‍ തരുന്ന പാത്രം പോലും പരമ്പരാഗത ജയിലുകളില്‍ ഉപയോഗിക്കുന്ന തരം പാത്രങ്ങളാണ്. ആളുകൾക്ക് അടിമുടി ജയിലിനുള്ളിലുള്ളത് പോലുള്ള അനുഭവമാണ് ഇവിടെ ലഭ്യമാക്കുന്നത്.
ഭക്ഷണം കഴിച്ച ശേഷം കൈവിലങ്ങ് അണിഞ്ഞ് സെല്ലില്‍ കിടക്കുന്ന ഒരു ഫോട്ടോ വേണമെന്ന് തോന്നിയാല്‍ അതിനുള്ള അവസരവും ഇവിടെ ഉണ്ട്. കൂടാതെ പോലീസ് ഉദ്യോഗസ്ഥനും കുറ്റവാളിക്കും ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെങ്കില്‍ അതിനും ഈ ‘സെന്‍ട്രല്‍ ജയില്‍ റെസ്റ്റോറന്‍റില്‍’ സൗകര്യമൊരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹര്‍ഷ് ഗോയങ്ക തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഫുഡ് ബ്ലോഗറുടെ ഈ വീഡിയോ പങ്കുവച്ചത്. ഇതിന് പിന്നാലെ വീഡിയോ വൈറലായി.
Jail ke mazaa khao….someone took it literally! pic.twitter.com/PD9VB4dlZy
— Harsh Goenka (@hvgoenka) April 8, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.