ആലപ്പുഴയിലെ ഭർതൃവീട്ടിൽ നിന്ന് കർണാടക സ്വദേശിനിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

ആലപ്പുഴയിൽ ഭർതൃവീട്ടിൽ അതിക്രമിച്ച് കയറി കർണാടക സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഹരിപ്പാട് കാർത്തികപ്പള്ളിയിൽ അനിൽ കുമാറിന്റെ മകൻ അഖിലിന്റെ ഭാര്യ വിദ്യശ്രീയെയാണ് തട്ടിക്കൊണ്ട് പോയത്.
കഴിഞ്ഞ ദിവസം പുലർച്ചെ അഖിലിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവതിയുടെ ബന്ധുക്കൾ ബലപ്രയോഗത്തിലൂടെയാണ് കടത്തിക്കൊണ്ട് പോയത്. തടയാൻ ശ്രമിച്ച ബന്ധുക്കൾക്കും അഖിലിനുമുൾപ്പടെ മർദനമേറ്റിരുന്നു. തുടർന്ന് ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
യുവതിയെ ഇവരുടെ ബന്ധുക്കൾ ചേർന്നാണ് വീട് ആക്രമിച്ച് കടത്തിക്കൊണ്ടു പോയത്. ന്യൂ ഹൊറൈസൺ കോളേജ് വിദ്യാർഥിനിയാണ് വിദ്യാശ്രീ. പ്ലസ്ടൂ വിദ്യാർഥിനിയായിരുന്നപ്പോൾ സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു പെൺകുട്ടിയെ അഖിൽ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിദ്യാശ്രീ വീടുവിട്ട് അഖിലിനൊപ്പം ഇറങ്ങി വരികയായിരുന്നു.
യുവതി മാർച്ച് 29-നാണ് അഖിലിനൊപ്പം മഹാദേവികാട് എത്തിയത്. തൊട്ടടുത്ത ദിവസം നാട്ടിലെ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായിരുന്നു.
വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കൾ തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകി. പോലീസ് ഇരുകൂട്ടരെയും വിളിച്ചു വരുത്തിയ ശേഷം യുവാവിനൊപ്പം പെൺകുട്ടിയെ വിടുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളും അഖിലിന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു മടങ്ങിയത്. നിലവിൽ സംഭവത്തെ തുടർന്ന് തൃക്കുന്നപ്പുഴ പോലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
