കോവിഡ് കേസുകളിലെ വർധന; രാജ്യ വ്യാപകമായി ഇന്ന് മോക്ഡ്രില്‍

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യ വ്യാപക മോക്ഡ്രില്ലിന് ഇന്ന് തുടക്കം. വൈറസിനെ നേരിടാന്‍ രാജ്യത്തെ പൊതു സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ തയ്യാറെടുപ്പ് പരിശോധിക്കുന്നതിനായാണ് ഇന്നും നാളെയുമായി മോക്ഡ്രില്‍ നടത്തുന്നത്. കോവിഡ് കേസുകളും ഇന്‍ഫ്ളുവന്‍സ പോലുള്ള പകര്‍ച്ചവ്യാധികളും ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഹരിയാനയിലെ മോക്ഡ്രില്ലിന് മേല്‍നോട്ടം വഹിക്കും. ഹരിയാന ജജ്ജറിലെ എയിംസ് ആശുപത്രി യിലെ മോക്ക് ഡ്രില്ലിനായിരിക്കും അദ്ദേഹം മേല്‍നോട്ടം വഹിക്കുക. അതത് സംസ്ഥാനങ്ങളിലെ കോവിഡ് മോക്ക് ഡ്രില്ലുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി.
മരുന്ന് ആശുപത്രികള്‍, ഓക്സിജന്‍, ചികിത്സോപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് എല്ലാ പൊതു-സ്വകാര്യ ആരോഗ്യ മേഖലയിലുള്ളവരും രണ്ട് ദിവസങ്ങളിലായി നടത്തുന്ന മോക്ഡ്രില്ലില്‍ പങ്കാളികളാകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലും (ഐസിഎംആര്‍) സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി മുതല്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ ക്രമാനുഗതമായ വര്‍ധനയാണുണ്ടായത്. കോവിഡ് സജീവ കേസുകളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലാണ് കേരളം. 965 പുതിയ കേസുകളടക്കം 11574 കേസുകളാണ് കേരളത്തില്‍ നിലവിലുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.