പ്രധാനമന്ത്രിയുടെ കർണാടക സന്ദർശനം; ചെലവഴിച്ചത് പത്ത് കോടി രൂപയോളം

ബെംഗളൂരു: കർണാടകയിൽ ഒരു ദിവസത്തേക്ക് മാത്രമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സർക്കാർ ചെലവഴിച്ചത് പത്ത് കൊടിയോളം രൂപ. ധാർവാഡ് ഐഐടിയുടെ പുതിയ ക്യാമ്പസ് ഉദ്ഘാടന ചടങ്ങിന് മാത്രമാണ് സംസ്ഥാന സർക്കാർ ഇത്രയധികം രൂപ ചെലവിട്ടത്. ഉച്ചഭക്ഷണം, സ്റ്റേജ് സജ്ജീകരണം, ബ്രാൻഡിങ്, പ്രമോഷനുകൾ, മറ്റ് ലോജിസ്റ്റിക്‌സ് എന്നിവയ്ക്കായി മാത്രം 9.49 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ധാർവാഡിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസിന്റെ തറക്കല്ലിടൽ നടത്തിയ മോദി, കർണാടകയിലുടനീളം നിരവധി വികസന പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. അവരിൽ ഭൂരിഭാഗത്തിനും ഭക്ഷണവും ഗതാഗത സൗകര്യവും സര്‍ക്കാര്‍ ചെലവില്‍ നൽകിയതായി വിവരാവകാശ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയെക്കൂടാതെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. വേദിയിലേക്കും തിരിച്ചും ആളുകളെ കൊണ്ടുപോകാൻ കര്‍ണാടക എസ്ആർടിസി ബസുകൾക്ക് 2.83 കോടി, ഉച്ചഭക്ഷണത്തിന് 86 ലക്ഷം, സൗണ്ട്, എൽഇഡി ലൈറ്റിങ്, സിസിടിവി ഇൻസ്റ്റലേഷനുകൾ എന്നിവയ്ക്ക് 40 ലക്ഷം, ജർമ്മൻ ടെന്റ്, സ്റ്റേജ്, ഗ്രീൻ റൂം, ബാരിക്കേഡുകൾ എന്നിവയ്ക്ക് 4.68 കോടി എന്നിങ്ങനെയാണ് തുക ചെലവഴിച്ചത്. ഇതിനുപുറമെ പരിപാടിയുടെ ബ്രാൻഡിങ്ങിനായി പ്രത്യേകം 61 ലക്ഷവും ചെലവഴിച്ചു.
എന്നാൽ പുറത്തുവിടാത്ത കണക്കുകൾ പ്രകാരം ഏകദേശം 20 കോടി രൂപ പരിപാടിക്ക് ചെലവഴിച്ചുവെന്നും ആരോപണമുണ്ട്. പ്രധാനമന്ത്രി പങ്കെടുത്ത മറ്റ് പരിപാടികളിലും സമാനമായ അനാവശ്യ ചെലവുകൾ സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു ആരോപണം. 2023 ഫെബ്രുവരി 27 ന് മോദി ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്ത ചടങ്ങിലേക്ക് ആളുകളെ പങ്കെടുപ്പിക്കുന്നതിനായി 1,600 കര്‍ണാടക എസ്ആർടിസി ബസുകൾക്ക് സംസ്ഥാന സർക്കാർ 3.94 കോടി രൂപ നൽകിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.