Follow the News Bengaluru channel on WhatsApp

ഗോമൂത്രത്തിൽ അപകടകാരികളായ ബാക്ടീരിയ; മനുഷ്യ ഉപയോഗത്തിന് പറ്റിയതല്ലെന്ന് ഐ.വി.ആര്‍.ഐ പഠനം

ഗോമൂത്രം മനുഷ്യര്‍ക്ക് നേരിട്ട് കഴിക്കാന്‍ യോഗ്യമല്ലെന്ന് പഠന റിപ്പോര്‍ട്ട്. ഗോമൂത്രത്തിൽ ആരോ​ഗ്യത്തിന് ദോഷകരമായ ബാക്റ്റീരിയകൾ അടങ്ങിയിട്ടുണ്ടെന്നും അതു നേരിട്ടു കുടിക്കുക വഴി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നുമാണ് പഠനം. ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്(ICAR-Indian Veterinary Research Institute – IVRI) പഠനം സംഘടിപ്പിച്ചിരിക്കുന്നത്.

ആരോഗ്യമുള്ള പശുക്കളുടെയും കാളകളുടെയും മൂത്രത്തില്‍ കുറഞ്ഞത് 14 തരം ഹാനികരമായ ബാക്ടീരിയകളെങ്കിലുമുണ്ട്. ആമാശയ അണുബാധക്ക് കാരണമാകുന്ന ഇ-കോളി സാന്നിധ്യവും കണ്ടെത്തി. മൂന്ന് പിഎച്ച്.ഡി വിദ്യാര്‍ഥികള്‍ പങ്കെടുത്ത പഠനത്തിന് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഭോജ് രാജ് സിംഗാണ് നേതൃത്വം നല്‍കിയത്. ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ഓണ്‍ലൈന്‍ ഗവേഷണ വെബ്‌സൈറ്റായ റിസര്‍ച്ച്‌ഗേറ്റില്‍ പ്രസിദ്ധീകരിച്ചു.

മനുഷ്യരോടൊപ്പം പശു, എരുമ എന്നിവയുടെ 73 മൂത്ര സാമ്പിളുകളില്‍ നടത്തിയ വിശകലനത്തില്‍ എരുമയുടെ മൂത്രത്തിലെ ആന്റി ബാക്ടീരിയല്‍ പ്രവര്‍ത്തനം പശുക്കളേക്കാള്‍ വളരെ മികച്ചതാണെന്നാണ് കണ്ടെത്തിയതായും ഇന്‍സ്റ്റിറ്റിയൂട്ടിലെ എപ്പിഡെമിയോളജി വിഭാഗം മേധാവികൂടിയായ ഭോജ് രാജ സിംഗ് പറഞ്ഞു. എസ് എപ്പിഡെര്‍മിഡിസ്, ഇ റാപോണ്ടിസി തുടങ്ങിയ ബാക്ടീരിയകള്‍ക്കെതിരെ എരുമയുടെ മൂത്രം കൂടുതല്‍ ഫലപ്രദമാണ്.
പ്രാദേശിക ഡയറി ഫാമുകളില്‍നിന്ന് സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനി (ക്രോസ് ബ്രീഡ്) എന്നീ മൂന്ന് തരം പശുക്കളുടെ മൂത്ര സാമ്പിളുകളാണ് ശേഖരിച്ചത്. എരുമകളുടെയും മനുഷ്യരുടെയും മൂത്ര സാമ്പിളുകളും ശേഖരിച്ചു. 2022 ജൂണിനും നവംബറിനുമിടയില്‍ നടത്തിയ പഠനത്തില്‍ ആരോഗ്യമുള്ള വ്യക്തികളുടെ മൂത്ര സാമ്പിളുകളില്‍ ഗണ്യമായ അനുപാതത്തില്‍ രോഗകാരികളായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി.

ചില വ്യക്തികളുടെ മൂത്രം ഏതാനും ബാക്ടീരിയകളെ തടസ്സപ്പെടുത്താമെങ്കിലും ഗോമൂത്രം ആന്റി ബാക്ടീരിയല്‍ ആണെന്ന പൊതു വിശ്വാസം സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ലെന്ന് ഭോജ് രാജ സിംഗ് വിശദീകരിച്ചു. ഒരു സാഹചര്യത്തിലും മനുഷ്യ ഉപഭോഗത്തിന് മൂത്രം ശുപാര്‍ശ ചെയ്യാന്‍ കഴിയില്ല. വാറ്റിയെടുത്ത മൂത്രത്തില്‍ സാംക്രമിക ബാക്ടീരിയ ഇല്ലെന്ന വാദം ചിലര്‍ ഉന്നയിക്കുന്നുണ്ടെന്നും ഞങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) വ്യാപാരമുദ്രയില്ലാതെയാണ് ഇന്ത്യന്‍ വിപണയില്‍ പല കമ്പനികളും ഗോമൂത്രം വ്യാപകമായി വില്‍ക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.