നിയമസഭ തിരഞ്ഞെടുപ്പ്; പതിനൊന്ന് ദിവസത്തിനുള്ളിൽ പിടിച്ചെടുത്തത് 108 കോടി രൂപ

ബെംഗളൂരു: കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടയിലേക്ക് ഒഴുകുന്നത് കോടികളുടെ കള്ളപ്പണം. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 11 ദിവസത്തിനുള്ളില്‍ പിടികൂടിയത് 108. 78 കോടി രൂപയുടെ പണവും സാമഗ്രികളുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കണക്കില്‍പ്പെടാത്ത 37.24 കോടി രൂപ, 26.68 കോടി രൂപ വിലമതിക്കുന്ന 5.23 ലക്ഷം ലിറ്റര്‍ മദ്യം, 11.54 കോടിയുടെ 397 കിലോ മയക്കുമരുന്ന്, 14.96 കോടിയുടെ 34.36 കിലോഗ്രാം സ്വര്‍ണം, 15.80 കോടി രൂപയുടെ സൗജന്യ സമ്മാനങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇന്റലിജന്‍സ് സ്‌ക്വാഡും ഫിക്സ്ഡ് സര്‍വൈലന്‍സ് ടീമുകളും പൊലീസും ആദായനികുതി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇത്രയധികം കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തത്.
ഇത് സംബന്ധിച്ച് വിവിധ പോലീസ് സ്റ്റേഷനുകളിലായി 792 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍ നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 11 ഓളം ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി. സിആര്‍പിസി നിയമപ്രകാരം 2,509 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 6,227 ജാമ്യമില്ല വാറണ്ടുകള്‍ പുറപ്പെടുവിക്കുകയും ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മെയ് 10നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. 13ന് ഫലപ്രഖ്യാപനം നടക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.