രാഹുൽ ഗാന്ധി ഇന്ന് വയനാട്ടില്‍; ഒപ്പം പ്രിയങ്ക ഗാന്ധിയും, വൈകീട്ട് സത്യമേവ ജയതേ റോഡ് ഷോ

വയനാട്: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയിലും പൊതുസമ്മേളനത്തിലും രാഹുല്‍ഗാന്ധിക്കൊപ്പം പ്രിയങ്കയുമെത്തും. അയോഗ്യതാ നടപടിക്ക് ശേഷം രാഹുല്‍ഗാന്ധി ആദ്യമായി പങ്കെടുക്കുന്ന പരിപാടി, പതിനായിരങ്ങളെ അണിനിരത്തി ശക്തിപ്രകടനമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് പ്രവർത്തകർ.
വൈകിട്ട് മൂന്നുമണിയ്ക്ക് സത്യമേവ ജയതേ എന്ന പേരിൽ കൽപ്പറ്റയിൽ പ്രവർത്തകരെ അണിനിരത്തി യു ഡി എഫ് റോഡ് ഷോ സംഘടിപ്പിക്കും. പാർട്ടി കൊടികൾക്ക് പകരം ദേശീയ പതാകയാണ് റോഡ് ഷോയിൽ ഉപയോഗിക്കുന്നത്. റോഡ് ഷോയെത്തുടർന്ന് സാംസ്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ പൊതുസമ്മേളനം ഉണ്ടാവും. പ്രമുഖരായ സാംസ്കാരിക പ്രവർത്തകരും രാഹുലിന് പിന്തുണയറിയിച്ച് സമ്മേളനത്തിന് എത്തുമെന്നാണ് വിവരം.
രാഹുൽ ഗാന്ധിയോയൊപ്പം സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, പ കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, മോൻസ് ജോസഫ് എം എൽ എ, എൻ കെ പ്രേമചന്ദ്രൻ എം പി, സി പി ജോൺ തുടങ്ങിയ നേതാക്കൾ പരിപാടികളിൽ പങ്കെടുക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
