Follow the News Bengaluru channel on WhatsApp

ഷാരൂഖ് ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്: ഷൊര്‍ണൂരില്‍ ഇറങ്ങിയത് തെറ്റിദ്ധരിപ്പിക്കാനെന്ന് പോലീസ്

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫി ഡല്‍ഹിയില്‍ നിന്ന് ടിക്കറ്റെടുത്തത് കോഴിക്കോട്ടേയ്ക്ക് തന്നെയെന്നത് വ്യക്തമായി. ഇതോടെ കോഴിക്കോട് ആക്രമണം നടത്താന്‍ തന്നെയാണ് ഷാരൂഖ് എത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ഇയാള്‍ ഷൊര്‍ണൂരില്‍ ഇറങ്ങി പെട്രോള്‍ വാങ്ങിയതും മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണെന്നാണ് പോലീസ് നിഗമനം. സംസ്ഥാനത്തെ കുറിച്ച്‌ കൃത്യമായി അറിയാവുന്ന ഒരാളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഷൊര്‍ണൂരിലെത്തി പെട്രോള്‍ വാങ്ങി കോഴിക്കോട് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

സംഭവം നടത്താന്‍ ഷാരൂഖിന് പുറത്തു നിന്നുള്ള സഹായം കിട്ടിയോ എന്നതിനെക്കുറിച്ച്‌ വ്യക്തമായ മറുപടി പ്രതി നല്‍കുന്നില്ല. ഷാറൂഖ് സെയ്ഫിയ്ക്ക് നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കിലും ബോധപൂര്‍വം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച്‌ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.  ഇയാളെ കസ്റ്റഡിയില്‍ കിട്ടിയിട്ട് ദിവസങ്ങളായിട്ടും തെളിവെടുപ്പ് വൈകുകയാണ്. ഇതിനിടയില്‍ ഷാരൂഖ് 14 മണിക്കൂര്‍ ചെലവിട്ട ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് താമസിക്കുന്നവരില്‍ ഉത്തരേന്ത്യന്‍ ബന്ധമുള്ളവര്‍ ഉണ്ടോയെന്ന് അന്വേഷണ സംഘം തിരയുന്നുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ 4.30ന് കേരളത്തിലെത്തിയ ഷാരൂഖ് കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസില്‍ കയറിയത് രാത്രി 7. 17നാണ്. പ്രതി 15 മണിക്കൂറാണ് ഷൊര്‍ണൂരില്‍ കഴിഞ്ഞത്. റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോയില്‍ ഒരുകിലോമീറ്റര്‍ അകലെയുള്ള കൊളഞ്ചേരിക്കുളത്തെ പെട്രോള്‍ പമ്പിലെത്തി നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങിയിരുന്നു. ഇതിനിടെ പലയിടത്തും ചെന്ന് പലരുമായും കൂടിക്കാഴ്ച നടത്തിയതായി സൂചനയുണ്ട്.

ഓങ്ങല്ലൂരിലെ കാരക്കോട് കോളനിയില്‍ എത്തിയിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അവിടത്തെ നാല് വീടുകളില്‍ കഴിഞ്ഞ ദിവസം എസ്‌ ഐ ടി പരിശോധന നടത്തിയിരുന്നു. പെട്രോള്‍ പമ്പിന് സമീപത്തെ കോളനിയിലും പരിശോധന നടത്തി. റെയില്‍വേ പാളത്തില്‍ നിന്ന് കിട്ടിയ ഷാറൂഖിന്റെ ബാഗില്‍ ഉണ്ടായിരുന്ന വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം പഴകിയിരുന്നില്ല. ഇവിടെ നിന്ന് ആരോ തയ്യാറാക്കി നല്‍കിയതാണെന്നാണ് പോലീസിന്റെ നിഗമനം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.