നിയമസഭാ തിരഞ്ഞെടുപ്പ്; വരുണയിൽ വി. സോമണ്ണ ബിജെപി സ്ഥാനാർഥിയായേക്കും

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് എതിരെ വരുണയിൽ മന്ത്രി വി. സോമണ്ണയെ ബിജെപി മത്സരിപ്പിച്ചേക്കും. ബെംഗളുരു ഗോവിന്ദരാജനഗറിൽ നിന്നുള്ള എംഎൽഎയാണ് വി. സോമണ്ണ.
എഴുപതിനായിരത്തോളം ലിംഗായത് സമുദായക്കാർ ഉള്ള മണ്ഡലമാണ് വരുണ. അതിനാൽ തന്നെ ലിംഗായത് സമുദായാംഗമായ സോമണ്ണ മത്സരിച്ചാൽ കൂടുതൽ വോട്ട് കിട്ടിയേക്കുമെന്ന് കണക്കുകൂട്ടൽ.
എന്നാൽ, സോമണ്ണയ്ക്ക് ഗോവിന്ദരാജനഗറിൽ നിന്ന് തന്നെ വീണ്ടും മത്സരിക്കാനാണ് താൽപര്യം.
ബിജെപി കേന്ദ്ര നേതൃത്വം പറഞ്ഞാൽ വരുണയിൽ നിന്ന് മത്സരിക്കുമെന്ന് നേരത്തെ സോമണ്ണ വ്യക്തമാക്കിയിരുന്നു. നേരത്തേ സോമണ്ണ ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു.
എന്നാൽ ഇത് നിഷേധിച്ച് സോമണ്ണ തന്നെ രംഗത്തെത്തുകയായിരുന്നു. അധികം വൈകാതെ ബിജെപി സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നാണ് സൂചന. ആദ്യ ഘട്ട പട്ടികയിൽ 180 പേരുണ്ടാകുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യെദിയൂരപ്പ അറിയിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.