സഹകരണ ബാങ്കുകളിലെ റെയ്ഡ്; ആയിരം കോടിയുടെ കൃത്രിമ ചെലവുകൾ കണ്ടെത്തിയതായി ഐടി വകുപ്പ്

ബെംഗളൂരു: കര്‍ണാടകയിലെ സഹകരണ ബാങ്കുകളില്‍ കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ 1000 കോടി രൂപയുടെ കൃത്രിമ ചെലവുകള്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് (ഐടി). കണക്കില്‍ പെടാത്ത 3.3 കോടി രൂപയും രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.
മെയ് 10ന് നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ചില സഹകരണ ബാങ്കുകളില്‍ മാര്‍ച്ച് 31ന് നടത്തിയ റെയ്ഡുകളില്‍ സഹകരണ ബാങ്കുകള്‍ മറ്റു വിവിധ ബാങ്കുകളുടെ ഫണ്ട് വഴിതിരിച്ചുവിട്ടത് കണ്ടെത്തിയതായി ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫിസിക്കല്‍ ഡോക്യുമെന്റുകളുടെയും സോഫ്റ്റ് കോപ്പി ഡാറ്റയുടെയും രൂപത്തിലുള്ള തെളിവുകളും തിരച്ചിലിനിടെ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
സാങ്കല്‍പ്പികമായ നോണ്‍-ഇസ്സ്റ്റിംഗ് എന്റിറ്റികളുടെ പേരില്‍ വിവിധ ബിസിനസ്സ് സ്ഥാപനങ്ങള്‍ നല്‍കുന്ന ബെയറര്‍ ചെക്കുകള്‍ വന്‍തോതില്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതില്‍ ഈ സഹകരണ ബാങ്കുകള്‍ക്ക് പങ്കുള്ളതായി തെളിവുകള്‍ പറയുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബെയറര്‍ ചെക്കുകള്‍ ഡിസ്‌കൗണ്ട് ചെയ്യുമ്പോള്‍ കെവൈസി മാനദണ്ഡങ്ങളൊന്നും പാലിച്ചിട്ടില്ല. ഈ ബാങ്കുകളിലെ ചില സഹകരണ സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കിഴിവിനു ശേഷമുള്ള തുകകള്‍ ക്രെഡിറ്റ് ചെയ്തു. ചില സഹകരണ സംഘങ്ങള്‍ പിന്നീട് അവരുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയും ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പരിശോധനയില്‍, ഈ സഹകരണ ബാങ്കുകള്‍ മതിയായ ശ്രദ്ധയില്ലാതെ പണം നിക്ഷേപിച്ച് ഫിക്‌സഡ് ഡിപ്പോസിറ്റ് രസീതുകള്‍ (എഫ്ഡിആര്‍) തുറക്കാന്‍ അനുവദിച്ചതായും പിന്നീട് ഈട് ഉപയോഗിച്ച് വായ്പ അനുവദിച്ചതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ചില വ്യക്തികള്‍ക്കും ഉപഭോക്താക്കള്‍ക്കും 15 കോടിയിലധികം രൂപയുടെ കണക്കില്‍ പെടാത്ത പണവായ്പ നല്‍കിയതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.