മ്യാൻമറിൽ ജനക്കൂട്ടത്തിന് നേരെ സൈന്യത്തിന്റെ വ്യോമാക്രമണം; 110 പേർ കൊല്ലപ്പെട്ടു

മ്യാൻമറിൽ സൈനിക ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവർക്കെതിരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 110 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഗ്രാമത്തിലാണ് വിമതർ ഒത്തുകൂടിയ ചടങ്ങിലേക്ക് സൈന്യം ബോംബ് വർഷിച്ചത്. സർക്കാർ വിരുദ്ധ പ്രാദേശിക പാർട്ടിയുടെ ഓഫീസ് തുറക്കുന്നതിനായാണ് ജനങ്ങൾ ഇവിടെ ഒത്തുകൂടിയത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഈ ആൾക്കൂട്ടത്തിന് നേരെ യുദ്ധവിമാനം ബോംബ് വർഷിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നുണ്ട്. ആക്രമണത്തിൽ മരിച്ചവരിൽ 30 കുട്ടികളെങ്കിലും ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്..
2021 ലാണ് മ്യാൻമറിൽ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുക്കുന്നത്. ഇതിന് പിന്നാലെ രാജ്യത്ത് ആഭ്യന്തര യുദ്ധവും രൂക്ഷമായി. പട്ടാള ഭരണത്തിനെതിരെ കടുത്ത ചെറുത്തുനിൽപ്പ് നടക്കുന്ന സാഗയിങ് മേഖലയിലെ ഒരു ഗ്രാമത്തിലാണ് അക്രമണം നടന്നിരിക്കുന്നത്.
Up to 100 people, including several children, killed in Myanmar airstrike on rebel held area — biggest strike since the military takeover in 2021 pic.twitter.com/t2R2xqPVRB
— Shiv Aroor (@ShivAroor) April 12, 2023
Heartbroken by the latest aerial massacre in Sagaing. The Myanmar junta continues to commit brutal atrocities, killing at least 50, including children. I implore the UN: how many more massacres must occur before you take action? How much longer will our people suffer under this? pic.twitter.com/ya3XGS1J77
— Mahn Winn Khine Thann (@MahnWinnKhine) April 11, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.