എസ്.എസ്.സി. – സി.ജി.എൽ. കേന്ദ്രസർവീസിൽ 7500 ഒഴിവ്; കൂടുതലറിയാം

ബിരുദധാരികൾക്ക് കേന്ദ്ര സർക്കാർ സർവീസിലെ വിവിധ തസ്തികകളിൽ നിയമനത്തിന് അവസരമൊരുക്കുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് (സി.ജി.എൽ. 2023) സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളിൽപ്പെടുന്ന 36 തസ്തികകളിലേക്കാണ് വിജ്ഞാപനം.
ഏകദേശം 7500 ഒഴിവുകളാണ് നിലവിലുള്ളത്. ടയർ വൺ പരീക്ഷ ജൂലൈയിൽ നടക്കും. ഗ്രൂപ്പ് ബിയിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ (ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ്), അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ (ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ്), അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ്, ഐ.ബി., റെയിൽവേ, വിദേശകാര്യം, എ.എഫ്.എച്ച്.ക്യു., ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി.), അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (വിവിധ വകുപ്പുകൾ/ മന്ത്രാലയങ്ങൾ/ സ്ഥാപനങ്ങൾ), ഇൻസ്പെക്ടർ (സെൻട്രൽ എക്സൈസ്)- സി.ബി.ഐ.സി, ഇൻസ്പെക്ടർ (പ്രിവന്റീവ് ഓഫീസർ)- സി.ബി.ഐ.സി, ഇൻസ്പെക്ടർ (എക്സാമിനർ)- സി.ബി.ഐ.സി, അസി. എൻഫോഴ്സ്മെന്റ് ഓഫീസർ (ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് റവന്യൂ),
സബ് ഇൻസ്പെക്ടർ (സി.ബി.ഐ.) ഇൻസ്പെക്ടർ (സെൻട്രൽ ബ്യൂറോ ഓഫ് നർക്കോട്ടിക്സ്, മിനിസ്ട്രി ഓഫ് ഫിനാൻസ്) തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
കേരള, കർണാടക സംസ്ഥാനങ്ങളിലെയും ലക്ഷദ്വീപിലെയും അപേക്ഷകർ കേരള, കർണാടക (കെ.കെ.ആർ.) റീജണിനുകീഴിലാണ് വരുന്നത്. ടയർ-I, ടയർ-II എന്നിങ്ങനെ കംപ്യൂട്ടറധിഷ്ഠിതമായ രണ്ടുപരീക്ഷകളാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുക. ടയർ-I പരീക്ഷ മൾട്ടിപ്പിൾ ചോയ്സ്, ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിലുള്ള പരീക്ഷയായിരിക്കും.
ഒരുമണിക്കൂറാണ് സമയം. തെറ്റുത്തരത്തിന് അരമാർക്ക് നെഗറ്റീവുണ്ടായിരിക്കും. ടയർ-I പരീക്ഷ 2023 ജൂലായ് മാസത്തിൽ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ടയർ-II പരീക്ഷാതീയതി പിന്നീടു പ്രഖ്യാപിക്കും.
അപേക്ഷകർ www.ssc.nic.in-ൽ നൽകിയിട്ടുള്ള വിജ്ഞാപനത്തിലെ മാർഗനിർദേശങ്ങൾക്കനുസരിച്ച് നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി മേയ് മൂന്ന് (രാത്രി 11 മണി) ആണ്. അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് മേയ് ഏഴ്, എട്ട് തീയതികളിൽ അവസരമുണ്ടായിരിക്കും. എന്നാൽ, ഇതിന് നിർദിഷ്ട ഫീസ് ഈടാക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
