ആകാശത്തിലും കൃത്യനിഷ്ഠ പാലിച്ച് ആകാശ എയർലൈൻസ്

ആകാശയാത്രയിൽ കൃത്യനിഷ്ഠ പുലർത്തുന്നതിൽ മുൻപന്തിയിൽ ആകാശ എയർലൈൻസ്. മാർച്ചിലെ കണക്കുപ്രകാരമാണു ഇന്ത്യയിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയർലൈനായി ആകാശ മാറിയിരിക്കുന്നത്.
സർവീസ് ആരംഭിച്ച് എട്ടു മാസം പിന്നിടുമ്പോഴാണ് ആകാശ ഈ നേട്ടം കൈവരിക്കുന്നത്. മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷനാണു പുതിയ കണക്കുകൾ പുറത്തുവിട്ടത്. മാർച്ചിൽ 94. 5 ശതമാനമാണു ആകാശയുടെ കൃത്യനിഷ്ഠാ നിരക്ക്.
മാർച്ചിലെ മൂന്നു ദിവസങ്ങളിൽ ചെറിയ കാലതാമസം പോലും ആകാശ വരുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 92.4 ശതമാനം ഓൺ ടൈം പെർഫോമൻസുമായി ഇൻഡിഗോ രണ്ടാം സ്ഥാനത്തുണ്ട്. 84 ശതമാനത്തിലധികം ഓൺ ടൈം പെർഫോമൻസുമായി വിസ്താരയും ഗോ ഫസ്റ്റും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും താഴെ സ്പൈസ്ജെറ്റാണ്. 76.74 ശതമാനം ഓൺ ടൈം പെർഫോമൻസാണ് സ്പൈസജെറ്റിന്‍റേത്.
ഇന്ത്യയിലെ പതിനേഴ് നഗരങ്ങളിലായി, ആഴ്ചയിൽ 900ൽ അധികം സർവീസുകൾ ആകാശ എയർലൈൻസ് നടത്തുന്നുണ്ട്. അന്താരാഷ്ട്ര സർവീസുകൾ ഈ വർഷം അവസാനത്തോടെ ആരംഭിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.