നിയമസഭാ സംഘര്‍ഷം: ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷം അനുവാദമില്ലാതെ പകർത്തി എന്ന് കാണിച്ച് മാധ്യമങ്ങൾക്കു നോട്ടീസ് അയച്ചു. അതീവ സുരക്ഷാ മേഖലയിൽ അനുവാദമില്ലാതെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് നിയമസഭ സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിൽ നൽകുന്ന മുന്നറിയിപ്പ്.
സംഘര്‍ഷം പകര്‍ത്തിയ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. മാതൃഭൂമി ന്യൂസിലെ ആർ ശ്രീജിത്ത്, ന്യൂസ് 18 കേരളയിലെ വി വി അരുൺ, റിപ്പോർട്ടർ ചാനലിലെ ആർ റോഷിപാൽ എന്നിവർക്കാണ് നോട്ടീസ്. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിന് പ്രതിപക്ഷ എംഎല്‍എമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനും കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസ് നോട്ടീസ് അയച്ചിരുന്നു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.