ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള മഅദനിയുടെ ഹര്‍ജി ഇന്ന് കോടതിയില്‍

ബെംഗളൂരു: ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ആയുര്‍വേദ ചികിത്സക്കും ആരോഗ്യ നില വഷളായ പിതാവിനെ കാണാനും കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
കേസ് വിചാരണ നടപടിയിലേക്കു കടന്നതിനാല്‍ ഇനി കര്‍ണാടകയില്‍ തടവില്‍ കഴിയേണ്ട കാര്യമില്ലെന്നാണ് മഅദനിയുടെ വാദം. കര്‍ണാടക സര്‍ക്കാരും ഹര്‍ജിയില്‍ ഇന്ന് മറുപടി അറിയിക്കും. വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് മാറ്റിയത്.
കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് മഅദനിയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം. തനിക്ക് ആയുര്‍വേദ ചികിത്സ അനിവാര്യമാണെന്നും പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മഅദനി സമര്‍പ്പിച്ച ഹര്‍ജിയില്‍ അടുത്തിടെ സുപ്രിംകോടതി കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. വിചാരണയുടെ അന്തിമ വാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ മഅദനി ബെംഗളൂരുവിൽ തന്നെ തുടരേണ്ട ആവശ്യമെന്താണെന്നായിരുന്നു സുപ്രീംകോടതി ചോദിച്ചത്. മഅദനി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കാത്തതിനെക്കുറിച്ചും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മറുപടി പറയാന്‍ കര്‍ണാടക സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് സുപ്രിംകോടതി ഏപ്രില്‍ പതിമൂന്നിലേക്ക് മാറ്റുകയായിരുന്നു. മഅദനിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.