Follow News Bengaluru on Google news

ബിജെപി സ്ഥാനാർഥി പട്ടികയിൽ പ്രതിഫലിക്കുന്നത് കുടുംബവാഴ്ചയെന്ന് ശ്രീവത്സ

ബെംഗളൂരു: കർണാടക ബിജെപി പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ പ്രതിഫലിക്കുന്നത് കുടുംബവാഴ്ചയെന്ന് യൂത്ത്​ കോൺഗ്രസ്​ ദേശീയ വക്​താവ്​ ശ്രീവത്സ. കർണാടക നിയമസഭ ഥിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയ നേതാക്കളുടെ കുടുംബക്കാരായ ബിജെപി സ്ഥാനാർഥികളുടെ പട്ടിക അക്കമിട്ട് നിരത്തിയാണ് ശ്രീവത്സയുടെ പ്രസ്താവന.

ബിജെപി പുറത്തുവിട്ട ആദ്യ പട്ടികയിലെ സ്ഥാനാർഥികളിൽ 20 പേർ കുടുംബവാഴ്ച വഴി സീറ്റുറപ്പിച്ചവരാണെന്ന് അദ്ദേഹം പേരെടുത്ത് പറഞ്ഞു. ബിജെപിയിൽ കുടുംബവാഴ്ചയില്ലെന്നും ഒരു കുടുംബം, ഒരു ടിക്കറ്റ് എന്നതാണ് നയമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിൽ കുടുംബവാഴ്ചയിലൂടെ സീറ്റുകൾ നൽകുമ്പോൾ മറ്റ് പാർട്ടികൾക്ക് നേരെ വിരൽ ചൂണ്ടാൻ പാർട്ടി നേതാക്കൾക്ക് ധാർമിക അവകാശമില്ലെന്നും ശ്രീവത്സ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ബൊമ്മൈയുടെ മകനാണ് ഇപ്പോഴുള്ള മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സമാനമായി മുതിർന്ന ബിജെപി നേതാവ് ബി. എസ്. യെദിയൂരപ്പയുടെ ഒരു മകൻ എം.പി, മറ്റൊരു മകന് എം.എൽ.എ ടിക്കറ്റ്, തേജസ്വി സൂര്യ എം.പിയുടെ അമ്മാവൻ രവി സുബ്രഹ്മണ്യന് എംഎൽഎ ടിക്കറ്റ്,

ബസവരാജ് എം.പിയുടെ മകൻ ജ്യോതി ഗണേഷിന് എം.എൽ.എ ടിക്കറ്റ്, ജാർക്കോളി സഹോദരന്മാർക്ക് ടിക്കറ്റ്, ഉമേഷ്‌ കട്ടിയുടെ മകനും സഹോദരനും എം.എൽ.എ ടിക്കറ്റ്, റെഡ്ഢി സഹോദരന്മാർക്ക് എം.എൽ.എ ടിക്കറ്റ്, ശ്രീനിവാസ് പ്രസാദ് എം.പിയുടെ മരുമകൻ ഹർഷവർദ്ധന് എം.എൽ.എ ടിക്കറ്റ് എന്നിവ കുടുംബവാഴ്ച്ചയുടെ ഉത്തമ ഉദാഹരണങ്ങളാണെന്ന് ശ്രീവത്സ ചൂണ്ടിക്കാട്ടി.

ഇവ കൂടാതെ അണ്ണാ സഹേബ് എം.പിയുടെ ഭാര്യ ശശികലക്ക് എം.എൽ.എ ടിക്കറ്റ്, മുൻ മന്ത്രി നാഗപ്പയുടെ മകൻ പ്രീതത്തിന് എം.എൽ.എ ടിക്കറ്റ്, എം.പി ഉമേഷ്‌ ജാദവിന്റെ മകൻ അവിനാഷിന് എം.എൽ.എ ടിക്കറ്റ്, ബംഗാരപ്പയുടെ മകൻ കുമാറിന് എം.എൽ.എ ടിക്കറ്റ്, ശ്രീരാമുലുവിനും മരുമകൻ സുരേഷ് ബാബുവിനും എം.എൽ.എ ടിക്കറ്റ്, മുൻ മന്ത്രി ആനന്ദ് സിംഗിന്റെ മകൻ സിദ്ധാർഥ് സിങ്ങിന് ടിക്കറ്റ് എന്നിവയും തന്റെ പ്രസ്താവനയ്ക്കുള്ള തെളിവുകളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.