സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മന്ത്രി എസ്. അംഗാര

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ചില മുതിർന്ന നേതാക്കൾക്ക് സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപിയിൽ പ്രതിഷേധം തുടരുന്നു. ആറ് തവണ നിയമസഭാംഗമായിരുന്ന മന്ത്രി എസ്.അംഗാര സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചതാണ് പാർട്ടിക്ക് പുതിയ തിരിച്ചടി ആയിരിക്കുന്നത്. കണ്ണീരോടെയാണ് മന്ത്രി വിരമിക്കൽ തീരുമാനം അറിയിച്ചത്. സുള്ള്യ സീറ്റ് നൽകാത്തതാണു കാരണമെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ.
കർണാടകയിലെ പ്രമുഖ ദളിത് നേതാവ് കൂടിയാണ് മന്ത്രി എസ്. അംഗാര. വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയ്ക്ക് പിന്തുണയുമായി ശിവമൊഗയിലെ ബിജെപി മേയറും 18 കോർപറേഷൻ അംഗങ്ങളും രാജിവച്ചു. അതേസമയം മുൻ ഉപമുഖ്യമന്ത്രിയും നിയമസഭാ കൗൺസിൽ (എംഎൽസി) അംഗവുമായ ലക്ഷ്മൺ സാവദി പാർട്ടി വിടുമെന്നറിയിച്ചു. കോൺഗ്രസിൽ ചേരുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടായേക്കും. കൂടാതെ മുതിർന്ന നേതാവ് ആർ.ശങ്കറും എംഎൽസി സ്ഥാനം രാജിവച്ചു.
ഇതിനിടെ കോൺഗ്രസിലും ദളിലും നിന്ന് കൂറുമാറിയെത്തിയ രമേഷ് ജാർക്കിഹോളിക്കും അനുയായികൾക്കും സീറ്റ് നൽകിയതിൽ ബെളഗാവിയിൽ പ്രതിഷേധം ശക്തമായി. 18 സീറ്റുകളുള്ള ബെളഗാവിയിൽ എട്ടിലും ബിജെപി വിമതപ്രശ്നം നേരിടുന്നു.
അതേസമയം സീറ്റ് നിഷേധിച്ചതിനാൽ സ്വതന്ത്രനായി മത്സരിക്കുമെന്നു ഭീഷണിപ്പെടുത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ ഡൽഹിയിലേക്കു വിളിപ്പിച്ച ദേശീയാധ്യക്ഷൻ ജെ.പി. നദ്ദ അനുനയ ചർച്ച നടത്തി. രണ്ട് ഘട്ടങ്ങളായി പട്ടിക പ്രഖ്യാപിച്ചതിൽ 52 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയ ബിജെപി 9 സിറ്റിങ് എംഎൽഎമാരെയും ഏതാനും മുതിർന്ന നേതാക്കളെയും ഒഴിവാക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
