കര്‍ണാടക ബി.ജെ.പിയില്‍ വീണ്ടും രാജി; മുഡിഗെരെ സിറ്റിംഗ് എം.എൽ.എ കുമാരസ്വാമി പാര്‍ട്ടി അംഗത്വം രാജിവെച്ചു

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഒരു ബി.ജെ.പി സിറ്റിംഗ് എം.എൽ.എ കൂടി രാജിവെച്ചു. ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ എം.പി. കുമാരസ്വാമിയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചത്. സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന് രാജി സമർപ്പിച്ചതായി കുമാരസ്വാമി അറിയിച്ചു. മുഡിഗെരെ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ വിജയിച്ച തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയാണെന്ന് അദ്ദേഹം ആരോപിച്ചു. എം.എൽ.എ സ്ഥാനത്തു നിന്നും രാജിവെക്കുന്നുവെന്നും രാജിക്കത്ത് ഉടൻ തന്നെ സ്പീക്കർക്കു സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുമാരസ്വാമിക്കെതിരെ പാർട്ടിയിൽ നിന്നും നേരത്തെ എതിർപ്പുയർന്നിരുന്നു. അദ്ദേഹത്തിന് ടിക്കറ്റ് നൽകുന്നതിനെതിരെ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. സംവരണ മണ്ഡലമായ മുഡിഗെരെയിൽ ദീപക് ദൊഡ്ഡയ്യയാണ് ഇത്തവണ പാർട്ടി ടിക്കറ്റിൽ ജനവിധി തേടുന്നത്. ബി.ജെ.പിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഇന്നലെ ദേശീയ നേതൃത്വം പുറത്തുവിട്ടിരുന്നു. 23 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ യെദിയൂരപ്പ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മൺ സാവദി പാർട്ടിയുടെ പ്രാഥമികാംഗത്വവും എം.എൽ.സി സ്ഥാനവും രാജിവെച്ചിരുന്നു. പിന്നാലെ മുൻ എം.എൽ.എ ദൊഡ്ഡപ്പ ഗൗഡ പാട്ടീൽ നരിബോലയും രാജിവെച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.