ചുട്ടുപൊള്ളി കേരളം; താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍

കേരളത്തിൽ ഇന്നും ഉയര്‍ന്ന താപനില തുടരാന്‍ സാധ്യത. മിക്കയിടങ്ങളിലും 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നേക്കും. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം ബുധനാഴ്ച പാലക്കാട് എരിമയൂരില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസ് കടന്നു. നാല് ജില്ലകളിലായി പന്ത്രണ്ട് സ്റ്റേഷനുകളിലാണ് 40 ഡിഗ്രിക്കും മുകളില്‍ ബുധനാഴ്ച താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം ബുധനാഴ്ച നാല് ജില്ലകളിലെ വിവിധ സ്ഥലങ്ങലില്‍ 40 ഡിഗ്രിക്ക് മുകളില്‍ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാന്‍ കാരണം. വേനല്‍ മഴ ദുര്‍ബലമാകും, ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടുമെങ്കിലും ചൂട് മറിക്കടക്കാനാവില്ല. തീരപ്രദേശങ്ങളെയും മലയോര മേഖലകളെയും അപേക്ഷിച്ച് ഇടനാടുകളില്‍ ചൂട് കൂടുതലായിരിക്കും. സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്‍ന്നിരുന്നു. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.