ബാംഗ്ലൂർ കേരള സമാജം ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫിന്റെ പിതാവ് പി.ജി. ജോസഫ് അന്തരിച്ചു

ബെംഗളുരു: ആലുവ ചൊവ്വര പുത്തനങ്ങാടി പി.ജി ജോസഫ് (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബാംഗ്ലൂർ കേരള സമാജം ജോയിന്റ് സെക്രട്ടറിയും ഗോവ യൂണിവേഴ്സിറ്റി കോർട്ട് മെമ്പറും ബെംഗളൂരു നോർത്ത് യൂണിവേഴ്സിറ്റി മുൻ സിണ്ടിക്കേറ്റ് അംഗവുമായ ജെയ്ജോ ജോസഫിന്റെ പിതാവാണ്. ദീര്‍ഘകാലമായി ബെംഗളൂരുവിലായിരുന്നു താമസം.
ഭാര്യ അങ്കമാലി മള്ളൂശ്ശേരി പയ്യപ്പള്ളിൽ റോസിലി. മറ്റുമക്കള്‍: ജോളി ജോസഫ് (മാനേജിങ് ഡയറക്ടർ, പ്രൊവിഡൻസ് ലൈഫ്‌സ്പേസ് പ്രൈ. ലിമിറ്റഡ്, അങ്കമാലി), ഡോ. ഫെൽസി (യു കെ), ഫെമി (യു കെ). മരുമക്കൾ: മാന്നാനം മാങ്കോട്ടിൽ ജയശ്രീ തോമസ് (ഡയറക്ടർ- മിനറൽ ഫിസിക്സ്, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ), കൊച്ചുറാണി പഞ്ഞിക്കാരൻ അങ്കമാലി, ഡോ. രാജേഷ് (യു കെ), ജോർജി (യു കെ). സഹോദരങ്ങൾ: സിസ്റ്റർ ആൻസലം ക്ലൂണി കോൺവെൻറ് ബെംഗളുരു, ജോർജ്, ആന്റണി, ഡേവിഡ്, പരേതനായ ഫാ. പോൾ പുത്തനങ്ങാടി.
ഭൗതിക ശരീരം വ്യാഴാഴ്ച വൈകുന്നേരം 7 മണിമുതല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിവരെ ജാലഹള്ളി ശാരദാംബ നഗറിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ജാലഹള്ളി സെന്റ് തോമസ് ഫൊറോനാ പള്ളിയിലും തുടർന്ന് സംസ്കാരം അഭിഗരെ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.